ന്യൂയോര്‍ക്ക്: കൊല്ലുന്ന തണുപ്പിലും അപൂര്‍വ കാഴ്‌ചയൊരുക്കി യു.എസിലെ ശൈത്യകാലം. കാനഡയ്‌ക്കും അമേരിക്കയ്‌ക്കും ഇടയിലുള്ള ലോകപ്രശസ്‌തമായ നയാഗ്ര വെള്ളച്ചാട്ടമാണ് മഞ്ഞില്‍ പുതഞ്ഞ് അപൂര്‍വ ദുശ്യവിരുന്നൊരുക്കിയിരിക്കുന്നത്. ആര്‍ട്ടിക് കാറ്റില്‍ തണുത്തുവിറച്ച നയാഗ്ര വെള്ളച്ചാട്ടം ഇപ്പോള്‍ വെള്ളനിറമാര്‍ന്നൊരു കുളിരാണ്. നയാഗ്രയുടെ കേന്ദ്രമായ മധ്യപടിഞ്ഞാറ് ഇപ്പോള്‍ താപനില മൈനസ് 37 ഡിഗ്രി സെല്‍ഷ്യസാണ്. 240 ദശലക്ഷം അമേരിക്കന്‍ വാസികളെ ദുരിതത്തിലാക്കിയെങ്കിലും പോളാര്‍ വോര്‍ട്ടെക്‌സ് എന്ന പ്രതിഭാസം കണ്ട് മഞ്ഞില്‍ കണ്‍കുളിര്‍പ്പിക്കാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഒരു കുറവുമില്ല. നയാഗ്ര വെള്ളച്ചാട്ടത്തിലെ സ്‌റ്റേറ്റ് പാര്‍ക്കിലും മഴവില്‍ പാലത്തിലും മഞ്ഞുപുതച്ചു കിടക്കുകയാണെങ്കിലും കാമറകളുമായി ടൂറിസ്‌റ്റുകള്‍ പലപോസുകളില്‍ നില്‍ക്കുന്ന കാഴ്‌ചയാണ് ബുധനാഴ്‌ച കണ്ടത്. 118 വര്‍ഷത്തെ ഏറ്റവും കുറഞ്ഞതാപനിലയായ മൈനസ് 15 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് വീടിനുപുറത്തിറങ്ങരുതെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
About Me
- Akhil Shaju Pallikkara
- My Photography
Popular Posts
-
കണ്ണടച്ചു തുറക്കുന്നത്ര വേഗത്തിലാണ് കേരളത്തിലെ വീടുകള് മാറിക്കൊണ്ടിരിക്കുന്നത്. ഡിസൈനിലും ഇന്റീരിയറിലുമുണ്ട് മാറ്റത്തിന്റെ കുത്തൊഴുക...
-
െബെക്കുകളില് പറക്കുന്ന 18 വയസില് താഴെയുള്ളവരെയും അവര്ക്കു വാഹനം വാടകയ്ക്കു നല്കുന്നവരെയും കുടുക്കാന് കര്ശന നടപടിയുമായി പോലീസ്. പ...
-
അലങ്കാരങ്ങള് വീടിനുള്ളിലാണ് വേണ്ടതെന്നാണ് പൊതുധാരണ. എന്നാല് ഇതുശരിയല്ല. വീടിന്റെ അലങ്കാരങ്ങള് വീടിന് പുറത്തുനിന്നുതന്നെ തുടങ്ങണ...
-
തട്ടമിട്ട ഉമ്മച്ചിക്കുട്ടി ചെറുപ്പം തൊട്ടേ ഒരു ദൗര്ബല്യം ആയിരുന്നു വിനോദിന്. അങ്ങനെ ഒരു കുട്ടിയെ കല്യാണം കഴിക്കാന് ഇടവരണേ എന്നായ...