Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

അലങ്കാരത്തിന്‌ 5 ലക്ഷം ലൈറ്റുകള്‍; ക്രിസ്‌മസ്‌ പ്രകാശപൂരിതം



mangalam malayalam online newspaper


ഇങ്ങിനെ അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണ്‌ നക്ഷത്രങ്ങളുടെ ആഘോഷമായ ക്രിസ്‌മസ്‌ പ്രകാശപൂരിതമാക്കുക? ഒരു ഓസ്‌ട്രേലിയലന്‍ കുടുംബം ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ ഒരുക്കിയിരിക്കുന്നത്‌ അഞ്ചുലക്ഷം ബള്‍ബുകളുടെ ദീപാലങ്കാരങ്ങള്‍ നല്‍കിയാണ്‌. രണ്ടു വര്‍ഷത്തിനിടയില്‍ ഈ പടുകൂറ്റന്‍ ദീപാലങ്കാരം ഒരുക്കി ഒരിക്കല്‍ കൈമാറേണ്ടി വന്ന ഗിന്നസ്‌ ലോകറെക്കോഡ്‌ തിരിച്ചുപിടിക്കുകയാണ്‌ ലക്ഷ്യം.

കാന്‍ബറയില്‍ നിന്നുള്ള മൂന്ന്‌ കുട്ടികളുടെ പിതാവായ ഡേവിഡ്‌ റിച്ചാര്‍ഡ്‌സും കുടുംബവുമാണ്‌ ഈ നീക്കം നടത്തുന്നത്‌. വീടിനടുത്ത്‌ 31 മൈല്‍ നീളത്തില്‍ 502,165 ലൈറ്റുകളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. കൂട്ടത്തില്‍ നാട്ടുകാര്‍ക്ക്‌ ശല്യമുണ്ടാക്കുന്ന വിധത്തില്‍ ലൗഡ്‌ സ്‌പീക്കറിലൂടെ പാട്ടും വെച്ചിട്ടുണ്ട്‌. ഒരു മാസത്തേക്ക്‌ ഈ സംവിധാനത്തിന്‌ 1400 പൗണ്ടാണ്‌ ചെലവ്‌. എന്നാല്‍ പ്രാദേശിക പവര്‍ കമ്പനി വൈദ്യൂതി ചെലവ്‌ സംഭാവനയായി നല്‍കാന്‍ സമ്മതിച്ചിട്ടുണ്ട്‌. 2011 ല്‍ 331,038 ലൈറ്റുകളുമായി നേരത്തേ ലോകറെക്കോഡ്‌ ഇട്ടെങ്കിലും ന്യൂയോര്‍ക്കിലെ മറ്റൊരു കുടുംബം 346, 283 ലൈറ്റുകളുമായി ഈ റെക്കോഡ്‌ മറികടന്നു കളഞ്ഞു.

മൈലുകളോളം നീളുന്ന വിധത്തില്‍ ദീപാലങ്കാരം ചെയ്‌തിട്ടുണ്ടെങ്കിലും അയല്‍ക്കാരായ ചില ആള്‍ക്കാര്‍ക്ക്‌ തീരെ പിടിക്കുന്നില്ല. 2011 ന്‌ ശേഷം ഇവരോട്‌ പലരും മിണ്ടുക പോലും ചെയ്യുന്നില്ല. അതേസമയം ചിലര്‍ റിച്ചാര്‍ഡ്‌സിനും ഭാര്യ ജാനീനും മകന്‍ 13 കാരന്‍ എയ്‌ഡന്‍, പെണ്‍മക്കളായ കെയ്‌റ്റ്ലിന്‍ (10) മാഡെലിന്‍ (6) എന്നിവരെ പിന്തുണയ്‌ക്കുന്നു. റിച്ചാഡും കുടുംബവും ഒരുക്കിയ ദീപാലങ്കാരം കാണാന്‍ അനേകര്‍ എത്തുന്നുണ്ട്‌. പലരും ഇത്‌ വീഡിയോയില്‍ പിടിച്ച്‌ യൂട്യൂബിലും അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ട്‌. 70,000 പേരാണ്‌ 2011 ല്‍ ഇത്‌ കാണാനെത്തിയത്‌.

Leave a Reply