Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

എന്റെ മുറ്റത്തൊരു പുല്‍ത്തകിടി





ഭംഗിയുള്ള വീടിന് ഭംഗിയുള്ളൊരു മുറ്റം മോഹിക്കാത്തവര്‍ ആരുണ്ട്. പക്ഷേ, പ്രശ്‌നം അതല്ലിഷ്ടാ. 'ആകെ അഞ്ചു സെന്റിലാണ് വീട് പണിതിരിക്കുന്നത്. പിന്നെ എവിടെയാണ് ലാന്‍ഡ്‌സ്‌കേപ്പ് ചെയ്യുക?' ഇങ്ങനെ ചോദിക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍ ഒരു കാര്യം പറയാം. ഇത്തിരി മുറ്റത്തും ഭംഗിയുള്ള ലാന്‍ഡ്‌സ്‌കേപ്പിങ് ഇപ്പോള്‍ ട്രെന്‍ഡാണ് സുഹൃത്തേ.

പുല്‍ത്തകിടി ഒരേ നിരപ്പിലാകാതെ കട്ടിങ്ങുകളും കുന്നുകളും വഴികളും തടാകങ്ങളും നല്‍കി നിര്‍മിച്ചുനോക്കൂ. ചെറിയ മുറ്റംപോലും വലുതായി തോന്നും. ലാന്‍ഡ്‌സ്‌കേപ്പിങ് തുടങ്ങും മുമ്പ് ആദ്യമായി ചെയ്യേണ്ടത് ഡിസൈന്‍ തീരുമാനിക്കലാണ്. നിലവിലുള്ള ഭൂദൃശ്യങ്ങള്‍ക്ക് അനുയോജ്യമായ ഡിസൈന്‍ സ്വീകരിക്കുക. 

നമ്മുടെ കാലാവസ്ഥ, ജീവിതശൈലി എന്നിവക്ക് ചേരുന്ന തരത്തിലുള്ള ലാന്‍ഡ്‌സ്‌കേപ്പിങ്ങിനേ ദീര്‍ഘകാലത്തെ ആയുസ്സ് ഉണ്ടാകൂ. ഫാഷനുവേണ്ടി ജാപ്പനീസ്, ചൈനീസ് സ്റ്റൈലുകള്‍ പരീക്ഷിക്കുന്നത് നല്ല തീരുമാനമായിരിക്കില്ല. വീട്ടുമുറ്റത്തെ ലാന്‍ഡ്‌സ്‌കേപ്പ് ഹോട്ടലിലും റിസോര്‍ട്ടിലുമൊക്കെ ഒരുക്കുന്നപോലെയുള്ളതാകരുത്. വീട്ടുമുറ്റത്തെ ലാന്‍ഡ്‌സ്‌കേപ്പിന് ഒറിജിനാലിറ്റി തോന്നണം.


ലാന്‍ഡ്‌സ്‌കേപ്പിങ് എന്തിന്?

വീടിനെ പ്രകൃതിയുമായി കൂട്ടിയിണക്കുക എന്ന ദൗത്യമാണ് ലാന്‍ഡ്‌സ്‌കേപ്പ് നിര്‍വഹിക്കുന്നത്. 'ഔട്ട്‌ഡോര്‍ ലിവിങ് സ്‌പേസ്' എന്നാണ് ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത മുറ്റം അറിയപ്പെടുന്നത്. ചുമ്മാ ഭംഗിയുള്ള ഒരിടം എന്ന മട്ടില്‍ മാത്രം ഇതിനെ കാണരുത്. പ്രകൃതിക്ക് ഭീഷണിയായ മണ്ണൊലിപ്പ് തടയുക എന്ന കര്‍ത്തവ്യം ലാന്‍ഡ്‌സ്‌കേപ്പിങ് വഴി സാധിക്കുന്നു. കൂടാതെ ഭൂമിക്കടിയിലേക്ക് വെള്ളം ഊര്‍ന്നിറങ്ങി ഭൂജലവിതാനം ഉയര്‍ത്താനും ഇത് സഹായിക്കുന്നു. 

ഇന്റര്‍ലോക്കിങ് ഇഷ്ടികകള്‍, കോണ്‍ക്രീറ്റ്, സിമന്റ് ടൈല്‍സ് എന്നീ പ്രകൃതിദത്തമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് മുറ്റമൊരുക്കുന്നത് വീടിന് ചുറ്റും ചൂട് കൂട്ടും. മുറ്റത്ത് മരങ്ങള്‍ ഉണ്ടെങ്കില്‍ വെട്ടിമാറ്റാതെതന്നെ ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്യാനാവുമെന്നതും ഗുണമാണ്. പുല്‍ത്തകിടിക്കിടയിലെ പൂന്തോട്ടനിര്‍മാണം മുറ്റം കൂടുതല്‍ ഭംഗിയുള്ളതാക്കും. കുട്ടികള്‍ക്ക് കളിക്കാനും കുടുംബയോഗങ്ങള്‍ക്കും വീട്ടുകാര്‍ ഒന്നിച്ചിരുന്ന് സംസാരിക്കാനും ഇത്തരം സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.


നിലം ഒരുക്കുമ്പോള്‍

ലാന്‍ഡ്‌സ്‌കേപ്പിങ്ങിന് നിലം ഒരുക്കുംമുമ്പ് മണ്ണ് എങ്ങനെയുള്ളതാണ് എന്ന് നോക്കണം. ഉപ്പിന്റെ അംശമുള്ള മണ്ണ്, ചെളിയുള്ള മണ്ണ്, വെള്ളാരങ്കല്ലിന്റെ മണ്ണ്, ഹാര്‍ഡ് ലാറ്ററേറ്റ് എന്നിവ ലാന്‍ഡ്‌സ്‌കേപ്പിന് നല്ലതല്ല. 'സോയില്‍ ടെസ്റ്റ്' ലാബുകളില്‍ കൊടുത്താല്‍ മണ്ണിന്റെ ഘടന മനസ്സിലാക്കാന്‍ സാധിക്കും. അരയടി വരെ ആഴത്തില്‍ മണ്ണുമാറ്റി അവിടെ കളയില്ലാത്ത മണ്ണ് നിറച്ച് പുല്ലുനടുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ നിലം കിളച്ച് അവയിലെ അനാവശ്യവസ്തുക്കള്‍ മാറ്റി നടീലിന് അനുയോജ്യമാക്കാം. മണ്ണും മണലും കാലിവളവും യോജിപ്പിച്ചാണ് നിലം ഒരുക്കേണ്ടത്. കളകള്‍ മുളയ്ക്കാന്‍ പാടില്ല. നിലം നിരപ്പാക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ വേണം നിരപ്പാക്കാന്‍. മണ്ണില്‍ അല്പം വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്താല്‍ ചിതല്‍ പിടിക്കുന്നത് ഒഴിവാക്കാം.


ലാന്‍ഡ്‌സ്‌കേപ്പിങ് രീതികള്‍

ലാന്‍ഡ്‌സ്‌കേപ്പിങ് രണ്ടു തരത്തിലുണ്ട്. ഹെവി ലാന്റ്‌സ്‌കേപ്പിങ്, നോര്‍മല്‍ ലാന്റ്‌സ്‌കേപ്പിങ്. പ്ലോട്ടുകളില്‍ വലിയ നടപ്പാതകളും നടവഴികളും തടാകങ്ങളും ജലധാരകളും താഴ്‌വരകളും നിര്‍മിച്ചുള്ള ലാന്‍ഡ്‌സ്‌കേപ്പിങ് രീതിയാണ് ഹെവി ലാന്‍ഡ്‌സ്‌കേപ്പിങ്. ഇതിന് ചതുരശ്ര അ ടിക്ക് 50 രൂപയ്ക്ക് മുകളിലേക്ക് ചെലവ് പ്രതീക്ഷിക്കാം. 

കെട്ടിടാവശിഷ്ടങ്ങളും പാഴ്‌വസ്തുക്കളും ഉപയോഗിച്ച് ചെറിയ കുന്നുകളും കട്ടിങ്ങുകളും നിര്‍മിച്ച് ഇതില്‍ പുല്ലുകളും ചെറിയ ചെടികളും വെച്ചുപിടിപ്പിക്കുന്ന രീതിയാണ് നോര്‍മല്‍ ലാന്‍ഡ്‌സ്‌കേപ്പിങ്.

നോര്‍മല്‍ ലാന്‍ഡ്‌സ്‌കേപ്പിങ് അടിക്ക് 45 രൂപ ചെലവ് വരും. നിശ്ചിതകാലയളവിലുള്ള പരിചരണം, വളപ്രയോഗങ്ങള്‍, കട്ടിങ് എന്നിവയ്ക്ക് വേറെ ചെലവുകള്‍ രണ്ടുരീതിയിലും വരും. കൊറിയര്‍ ഗ്രാസ്, ബഫല്ലോ ഗ്രാസ്, മെക്‌സിക്കന്‍ ഗ്രാസ് എന്നിവ ഉപയോഗിച്ചുള്ള നോര്‍മല്‍ ലാന്റ്‌സ്‌കേപ്പിങ്ങാണ് പൊതുവെ ട്രെന്‍ഡായി നില്‍ക്കുന്നത്. 

നമ്മുടെ നാട്ടില്‍ സുലഭമായ തെച്ചി, മന്ദാരം, ചെമ്പരത്തി തുടങ്ങിയ ചെടികള്‍ പുല്ലുകള്‍ക്കൊപ്പം അലങ്കാരത്തിന് വെച്ചുപിടിപ്പിക്കാം. ചെറിയ പാറക്കല്ലുകള്‍, പെബിള്‍സ്, കുളം എന്നിവയൊക്കെ ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമാക്കുന്നത് ഇതിന് കൂടുതല്‍ ഭംഗി നല്‍കും.


എങ്ങനെ സംരക്ഷിക്കാം

പുല്ലുവെച്ചുപിടിപ്പിച്ചു. ഇനി സുഖമായിരിക്കാം എന്ന് വിചാരിക്കരുത്. പുല്‍ത്തകിടി സ്വാഭാവിക ഭംഗിയോടെ കാലാകാലം നിലനില്‍ക്കണമെങ്കില്‍ ചിട്ടയായ പരിചരണം ആവശ്യമാണ്. ചിതല്‍, ഫംഗസ് ബാധ എന്നിവയില്‍ നിന്ന് പുല്ലിനെ സംരക്ഷിക്കാന്‍ കൃത്യമായ സമയങ്ങളില്‍ അനുയോജ്യമായ കീടനാശിനി പ്രയോഗം ആവശ്യമാണ്. 

പുല്ലിന്റെ പച്ചനിറം നിലനിര്‍ത്താന്‍ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം. കളപറിക്കുമ്പോള്‍ വേരോടെ പറിക്കണം. സമയാസമയങ്ങളില്‍ വളപ്രയോഗം നടത്തുക. വളര്‍ച്ചയ്ക്കനുസൃതമായി കട്ടിങ് നിര്‍ബന്ധമാണ്. സ്പ്രിങഌ ഉപയോഗിച്ചുള്ള നനയാണ് നല്ലത്.

Leave a Reply