Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

റോമന്‍സായി എത്തിയവര്‍


തൊമ്മിച്ചന്റെ നേതൃത്വത്തില്‍ പൂമാല നിവാസികള്‍ ഒത്തുചേര്‍ന്ന് യാത്രതിരിച്ചു. അവരെത്തിയത് ഇടവകയിലെ വികാരിയച്ചന്റെ ഭവനത്തിന്റെ മുന്നിലാണ്. ആള്‍ക്കൂട്ടം കണ്ട് ചെറുപ്പക്കാരായ വികാരിയച്ചന്മാര്‍ ഒന്നു പതുങ്ങിയെങ്കിലും എന്തുംവരട്ടെയന്നു കരുതി, മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു. വളരെ സംശയത്തോടെ തൊമ്മിച്ചന്റെ മുഖത്തേക്ക് നോക്കിയെങ്കിലും കേട്ട വാക്കുകള്‍ അവര്‍ക്ക് ആശ്വാസം നല്‍കി. പള്ളിപ്പെരുന്നാള്‍ പൂര്‍വാധികം ഗംഭീരമായി നടത്തണം. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് നാട്ടുകാര്‍ ഒന്നടങ്കം തൊമ്മിച്ചന്റെ മേല്‍നോട്ടത്തില്‍ എത്തിയത്.

ഏതായാലും കഴിഞ്ഞ കാലങ്ങളില്‍ എങ്ങനെയൊക്കെയായിരുന്നു രീതികള്‍ എന്നു പരിശോധിക്കട്ടെ. എന്നിട്ട് വിശദമായി ചര്‍ച്ച ചെയ്ത് ഈ വര്‍ഷം പള്ളിപ്പെരുന്നാള്‍ കൊണ്ടാടാമെന്നു പറഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് ആശ്വാസമായി. എല്ലാവരും പിരിഞ്ഞുപോയപ്പോഴാണ് ളോഹയിട്ട ചെറുപ്പക്കാര്‍ക്ക് ആശ്വാസമായത്.

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന 'റോമാന്‍സ്' എന്ന ചിത്രത്തിനുവേണ്ടിയാണ് ഈ രംഗം ചിത്രീകരിച്ചത്. കൊടൈക്കനാലില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലായിരുന്നു ചിത്രീകരണം. ഏകദേശം പതിനേഴോളം താരങ്ങളാണ് ഈ രംഗത്തിനായി ക്യാമറയെ അഭിമുഖീകരിച്ചത്.

കുഞ്ചാക്കോ ബോബനും ബിജുമേനോനും ളോഹയിട്ട് വികാരിയച്ചന്മാരായി പ്രത്യക്ഷപ്പെട്ടപ്പോള്‍ തൊമ്മിച്ചനായി ലാലു അലക്‌സ് അഭിനയിച്ചു. 'ചാപ്പാക്കുരിശി'ലൂടെ ഏറെ ശ്രദ്ധേയയായ നിവേദ തോമസ്സാണ് നായിക. 

വിജയരാഘവന്‍, അരുണ്‍ഘോഷ്, ടി.ജി. രവി, കൊച്ചുപ്രേമന്‍, ജയന്‍, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഹനീഫ്, ഷാജു, നെല്‍സന്‍ ശൂരനാട്, മച്ചാട് വണു, ഗീഥാസലാം, പവിത്രന്‍, മാസ്റ്റര്‍ അഭിറാം, പൊന്നമ്മ ബാബു, ശാന്തകുമാരി, ശാലു, സോന, ഗായത്രി, ദേവു എന്നിവര്‍ക്കൊപ്പം മൈഥിലിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പൂമാല ഗ്രാമത്തിലാണ് ആകാശ്, ഷിബു എത്തിച്ചേര്‍ന്നത്. ശാന്തസുന്ദരമായ ഗ്രാമമാണ് പൂമാല. നിഷ്‌കളങ്കരും സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന നാട്ടുകാര്‍. ജാതി- മതവ്യത്യാസമില്ലാതെ പരസ്പര വിശ്വാസത്തോടും സഹകരണത്തോടും ജീവിക്കുന്നവര്‍. അവിടെ എത്തിയ ആകാശിന്റെയും ഷിബുവിന്റെയും ലക്ഷ്യം എന്താണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. വളരെ മാന്യമായി പെരുമാറിയ അവരെ നാട്ടുകാര്‍ ആദരപൂര്‍വം സ്വീകരിച്ചു. നാട്ടുകാര്‍ അവരെ പ്രതീക്ഷിച്ചിരുന്നപോലെ. 

അവര്‍ക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങള്‍ ചെയ്തുകൊടുത്തത് തൊമ്മിച്ചനായിരുന്നു. ആ ഗ്രാമത്തിലെ പണക്കാരനും പ്രമാണിയുമായിരുന്നു തൊമ്മിച്ചന്‍. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ആകാശും ഷിബുവും നാട്ടുകാരുടെ വിശ്വാസ്യത നേടി അവരുടെ പ്രിയപ്പെട്ടവരായി മാറി.

പക്ഷേ, ഒരാള്‍, അതും ഒരു പെണ്‍കുട്ടി അവര്‍ക്കെതിരായി രംഗത്തു വന്നു- എലീന. ഈ ചെറുപ്പക്കാര്‍ ആരാണെന്നും അവരുടെ ലക്ഷ്യമെന്തെന്നും എലീനയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. നാട്ടുകാര്‍ ഒന്നടങ്കം അവര്‍ക്കു മുന്നില്‍ അണിനിരന്നതിനാല്‍ രക്ഷപ്പെടാന്‍ പഴുതില്ലാതെ വേണം അവര്‍ക്കെതിരെ നീങ്ങാനെന്ന് മനസ്സിലാക്കിയ എലീന അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പക്ഷേ, കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ആ ഗ്രാമത്തില്‍ സംഭവിച്ചുതുടങ്ങി. തുടര്‍ന്നുണ്ടാകുന്ന രസകരവും സംഭവബഹുലവുമായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ബോബന്‍ സാമുവലിന്റെ 'റോമന്‍സ്'.

Leave a Reply