Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

ഫെയ്‌സ്ബുക്കിലെ കുബുദ്ധികള്‍








'സുഹൃത്തുക്കളെ, എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നു സംശയിക്കുന്നു. ആര്‍ക്കെങ്കിലും എന്റേതായി എന്തെങ്കിലും മെസേജുകള്‍ വന്നാല്‍ അത് ഞാന്‍ അയച്ചതാണെന്നു തെറ്റിദ്ധരിക്കുകയും അവയില്‍ ക്ലിക്ക് ചെയ്യുകയും അരുത്'. ഇത്തരത്തിലുള്ള സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ സര്‍വസാധാരണം.

പലര്‍ക്കും തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്നു തന്നെ തിരിച്ചറിയാനാവുന്നില്ല. തന്റേതല്ലാത്ത സന്ദേശമോ സ്റ്റാറ്റസ് അപ്‌ഡേറ്റോ ഫെയ്‌സ്ബുക്കില്‍ കണ്ടാല്‍ ഉടന്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു അല്ലെങ്കില്‍ നഷ്ടപ്പെട്ടു എന്ന് വിശ്വസിച്ച് അക്കൗണ്ടുതന്നെ നീക്കം ചെയ്ത് 'ഫേസ്ബുക്ക് ആത്മഹത്യ' അനുഷ്ഠിക്കുന്നവരും കുറവല്ല! 'എലിയെ പേടിച്ച് ഇല്ലം ചുടുക', 'പട്ടിയെ പേടിച്ച് വഴിനടത്താതിരിക്കുക' എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോല തന്നെ ഈ സംഗതിയും!

ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങളുടെ വിപണി മൂല്ല്യം: നമ്മളില്‍ പലരും കണക്കാക്കുന്നതിലും എത്രയോ വലുതാണ് ഇന്റര്‍നെറ്റിലൂടെ ശേഖരിക്കപ്പെടുന്ന സ്വകാര്യ വിവരങ്ങളുടെ വിപണി മൂല്യം. ജനനതീയതി, ഈമെയില്‍ വിലാസങ്ങള്‍, മൊബൈല്‍ നമ്പറുകള്‍, മേല്‍വിലാസം, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങി അനേകം വ്യക്ത്യാധിഷ്ഠിത വിവരങ്ങള്‍ അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറി ശേഖരിക്കാവുന്നതാണ്. പ്രത്യേകം തയ്യാറാക്കിയ സ്‌ക്രിപ്റ്റുകളും അപ്ലിക്കേഷനുകളും ഈ ജോലി എളുപ്പമാക്കുന്നു. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പല രീതിയില്‍ ഉപയോഗപ്പെടുത്തുന്നു. 

വ്യക്തിപരമായ രഹസ്യങ്ങള്‍ വളരെ കൃത്യമായി മനസിലാക്കുകവഴി ഫിഷിങ് പോലെയുള്ള നീചമാര്‍ഗങ്ങള്‍ ഉപയോഗിച്ച്, ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലെയുള്ളവ കൂടുതല്‍ കാര്യക്ഷമമായി ചോര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു. 

വിവിധ ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍ക്ക് പൊതുപാസ്‌വേഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അത്തരക്കാരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്കുള്ള കടന്നുകയറ്റം പാസ്‌വേഡ് ചോര്‍ത്തിയെടുത്താണെങ്കില്‍, അതൊരു ഹാക്കര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നു. 

ആയിരം സുഹൃത്തുക്കളുള്ള ഒരാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക് കടന്നുകയറുന്ന ഒരു ഹാക്കര്‍ക്ക്, സൗഹൃദം മുതലെടുത്ത് പ്രസ്തുത ഉപയോക്താവിന്റെ സുഹൃത്തുക്കളുടെ വിവരങ്ങളിലേക്കും എളുപ്പത്തില്‍ കടന്നുകയറാം. മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് കടന്നുകയറാന്‍ ഹാക്കര്‍മാര്‍ പലപ്പോഴും, സുരക്ഷാകാര്യങ്ങളില്‍ അവബോധമില്ലാത്ത കുട്ടികളുടെ അക്കൗണ്ടുകള്‍ കരുവാക്കാറുണ്ട്.

ബിസിനസ് ആവശ്യങ്ങള്‍ക്കായി: കോര്‍പ്പറേറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് ഫെയ്‌സ്ബുക്ക് പോലുള്ള സൗഹൃദക്കൂട്ടായ്മകള്‍ പരക്കെ ഉപയോഗിക്കപ്പെടുന്നു. അതു കൊണ്ടുതന്നെ വ്യാവസായിക അന്തരീക്ഷത്തില്‍ ഈ അടുത്തകാലത്തായി സൗഹൃദക്കൂട്ടായ്മകള്‍ക്ക് കര്‍ക്കശ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരേ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്കുള്ള കടന്നുകയറ്റം, പ്രസ്തുത സ്ഥാപനത്തിന്റെ ഘടനയെക്കുറിച്ചും പദ്ധതികളെക്കുറിച്ചും മറ്റു ജീവനക്കാരെക്കുറിച്ചുമുള്ള വ്യക്തമായ ചിത്രം തയ്യാറാക്കാന്‍ സഹായിച്ചേക്കാം. ഇതിന്റെ വിപണിമൂല്യം വലുതാണ്. 

സൈനിക ആവശ്യങ്ങള്‍ക്കായി: ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളിലും സൈനികര്‍ക്ക് ഫെയ്‌സ്ബുക്ക് പോലുള്ള സൗഹൃദക്കൂട്ടായ്മകള്‍ വിലക്കപ്പെട്ടതാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൈനികരുടെ അക്കൗണ്ടുകളിലൂടെ വിദഗ്ദമായി ചോര്‍ത്തിയെടുക്കപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ പ്രമുഖര്‍, മറ്റ് പ്രശസ്തര്‍ തുടങ്ങിയവരുടെ സെലിബ്രിറ്റി അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ വിപണിമൂല്യവും വളരെ വലുതാണ്. സെലിബ്രിറ്റി അക്കൗണ്ടുകള്‍ മോഷ്ടിച്ച് വിലപേശി പണം തട്ടിയ സംഭവങ്ങളും ഇല്ലാതില്ല.

നമ്മുടെ കൊച്ചു കേരളത്തിലും വിവാഹപൂര്‍വ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും കണ്ടെത്താന്‍ സ്വകാര്യ കുറ്റാന്വേഷണഏജന്‍സികളെ സമീപിക്കുന്നവര്‍ കുറവല്ല. ഇത്തരം ഏജന്‍സികള്‍ക്കാകട്ടെ, വിവരങ്ങള്‍ ചോര്‍ത്താന്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കുന്ന മാര്‍ഗം ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മകളിലേക്കുള്ള കടന്നുകയറ്റമാണ്! 

കടന്നുകയറ്റം എങ്ങിനെ ഒഴിവാക്കാം

വാഹനം ഏതായാലും പാലിക്കേണ്ട പൊതുവായ ചില റോഡ്‌സുരക്ഷാ നിയമങ്ങളെപ്പോലെ, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പൊതുവായ ചില മുന്‍കരുതലുകള്‍ കൂടിയേ തീരൂ. ഈമെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങി ഏതൊരു ഓണ്‍ലൈന്‍ അക്കൗണ്ടിനും ബാധകമായ പൊതുസുരക്ഷാ മുന്‍കരുതലുകള്‍ തന്നെയാണ്, ഫെയ്‌സ്ബുക്ക് സുരക്ഷയുടെ കാര്യത്തിലും പ്രധാനം. കോടാനുകോടി സജീവാംഗങ്ങളുള്ള, ഏറ്റവും പ്രചാരമുള്ള സൗഹൃദക്കൂട്ടായ്മ എന്ന നിലയ്ക്ക് ഫെയ്‌സ്ബുക്ക് സൈബര്‍ ക്രിമിനലുകളുടെയും പ്രിയ സങ്കേതമാണ്. കമ്പ്യൂട്ടറുകളിലെയും ഫെയ്‌സ്ബുക്ക് സുരക്ഷാ പഴുതുകളിലെയും അധികം ചൂഷണം ചെയ്യപ്പെടുന്നത് ഉപയോക്താക്കളുടെ അജ്ഞതയും അശ്രദ്ധയുമാണ്. 

ഇന്റര്‍നെറ്റില്‍ സര്‍വസാധാരണമായ നുഴഞ്ഞുകയറ്റങ്ങള്‍ പൂര്‍ണമായും തടയുക അസാധ്യമാണെങ്കിലും, ഫെയ്‌സ്ബുക്ക് നല്‍കുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള അറിവും അല്‍പ്പം ശ്രദ്ധയുമുണ്ടെങ്കില്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷിതമായി നിലനിര്‍ത്താം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ-

ഫെയ്‌സ്ബുക്കില്‍നിന്ന് ലോഗോഫ് ചെയ്യുക

ഉപയോഗിക്കാതിരിക്കുമ്പോള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് ലോഗൗട്ട് ചെയ്യുന്നത് അക്കൗണ്ട് സുരക്ഷയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഒരേ മുറിയില്‍ താമസിക്കുന്നവര്‍, സഹപാഠികള്‍, ഒന്നിച്ചു ജോലി ചെയ്യുന്നവര്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരിലുള്ള പരസ്പരവിശ്വാസം പലപ്പോഴും ചൂഷണം ചെയ്യപ്പെടാറുണ്ട്. നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറായാലും ഉപയോഗിക്കുന്നില്ലെങ്കില്‍ 'ലോഗോഫ്' ചെയ്യുന്നത് നല്ല ശീലമാണ്. 

പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ സാധാരണയായി നാമെല്ലാവരും ലോഗിന്‍ ചെയ്യല്‍ എളുപ്പമാക്കാന്‍ പാസ്‌വേഡ് ശേഖരിച്ചു വെയ്ക്കാറുണ്ട്. ഇതും പലപ്പോഴും വിശ്വാസമുള്ളവര്‍ ചൂഷണം ചെയ്യാറുണ്ട്. അതിനാല്‍ നല്ലൊരു പാസ്‌വേഡ് മാനേജര്‍ സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുകയും പാസ്‌വേഡുകള്‍ ഒരു മാസ്റ്റര്‍ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യം തന്നെ.

എളുപ്പം ഊഹിക്കാവുന്ന ഫേസ്ബുക്ക് /ഈമെയില്‍ പാസ്‌വേഡുകള്‍

മിക്കവാറും എല്ലാവരും ഇക്കാലത്ത് ശക്തമായ പാസ്‌വേഡിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാണെങ്കിലും, അശ്രദ്ധ മൂലവും എളുപ്പം ഓര്‍ത്തിരിക്കാന്‍ വേണ്ടിയും ലളിതമായ പാസ്‌വേഡുകളാണ് ഉപയോഗിക്കാറ്. മാത്രമല്ല പല അക്കൗണ്ടുകള്‍ക്കും പൊതുവായ ഒരു പാസ്‌വേഡ് ഉപയോഗിക്കുന്നു. ഇത് ഹാക്കര്‍മാരുടെ ജോലി എളുപ്പമാകുന്നു. അതിനാല്‍ ചുരുങ്ങിയത് നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനും അക്കൗണ്ടുമായി ബന്ധപ്പെട്ട ഈമെയിലിനും വ്യത്യസ്തവും സങ്കീര്‍ണവുമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക. ഫെയ്‌സ്ബുക്ക് അക്കൗണ്ടിനു കൊടുക്കുന്ന അതേ ശ്രദ്ധയും കരുതലും ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട ഈമെയില്‍ അക്കൗണ്ടിനും നല്‍കേണ്ടതാണ്. 

ഈമെയില്‍ ഹാക്കിങ് തടയാന്‍ അക്കൗണ്ട് മൊബൈല്‍ ഫോണുമായി ബന്ധപ്പെടുത്തുന്ന ടു സ്റ്റെപ്പ് ഓതന്റിക്കേഷന്‍ നിര്‍ബന്ധമായും ആക്ടിവേറ്റ് ചെയ്യുക. (ജിമെയില്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ വായിക്കാം

മാത്രമല്ല, ഇടയ്ക്കിടെ പാസ്‌വേഡുകള്‍ മാറ്റാനും ശ്രദ്ധിക്കുക. ഓര്‍ത്തുവെയ്ക്കാന്‍ എളുപ്പമുള്ള നല്ലൊരു പാസ്‌വേഡ് എങ്ങനെ തിരഞ്ഞെടുക്കാം എന്നറിയാന്‍ ഈ ലേഖനം കാണുക.

ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകളുടെ വികൃതികള്‍

പലരും ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷനുകളുടെ വികൃതികള്‍ കണ്ട് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി തെറ്റിദ്ധരിക്കാറുണ്ട്. ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകളിലെല്ലാം ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള ബിസിനസ് ലക്ഷ്യങ്ങളുണ്ട്. നേരായ വഴിക്ക് ഒരു ഫെയ്‌സ്ബുക്ക് അപ്ലിക്കേഷന്‍ വേഗം വിജയിപ്പിച്ചെടുക്കാന്‍ അല്‍പ്പം പണിപ്പെടേണ്ടതുണ്ട്. ചില ക്ഷുദ്രപ്രോഗ്രാമുകളുടെ മേന്‍പൊടി ഇത്തരം അപ്ലിക്കേഷനുകളില്‍ ചേര്‍ത്താല്‍, ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ പേരിലേക്ക് എത്തിക്കാനാകും. 

ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ ഹോസ്റ്റ് ചെയ്യാന്‍ വെബ് സെര്‍വറുകള്‍ ആവശ്യമാണ്. അതാകട്ടെ അത്യാവശ്യം പണച്ചിലവുള്ളതും. ഓര്‍മ്മിക്കുക, ഏത് അപ്ലിക്കേഷന്റെ പിറകിലും ഏതെങ്കിലും തരത്തിലുള്ള ബിസിനസ് ലക്ഷ്യം ഉണ്ടായിരിക്കും.

അപ്ലിക്കേഷനുകള്‍ ഫെയ്‌സ്ബുക്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍, പ്രസ്തുത അപ്ലിക്കേഷന്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് എന്തെല്ലാം വിവരങ്ങള്‍ ശേഖരിക്കുന്നു, അപ്ലിക്കേഷന്റെ സ്വഭാവ വിശേഷങ്ങള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ വളരെ വ്യക്തമായിത്തന്നെ മുന്നറിയിപ്പു നല്‍കാറുണ്ട്. പക്ഷേ, പെട്ടന്നു 'ഫലം' കാണാനുള്ള ആകാംക്ഷയില്‍ മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ച് 'നെക്സ്റ്റ്' ..'നെക്സ്റ്റ്' ക്ലിക്ക് ചെയ്ത് മുന്നേറുന്നവരാണ് കെണിയില്‍ പെടാറുള്ളത്. 

ഫെയ്‌സ്ബുക്ക് നല്‍കാത്ത പല ഫീച്ചറുകളും വാഗ്ദാനംചെയ്ത് ഉപയോക്താക്കളെ കെണിയില്‍ വീഴുത്തുന്ന വ്യാജഅപ്ലിക്കേഷനുകളും കുറവല്ല. അത്തരത്തില്‍ വളരെ പ്രചാരത്തിലുള്ള ഒരു സ്പാംഅപ്ലിക്കേഷനാണ് 'ഫേസ്ബുക്ക് പ്രൊഫൈല്‍ വ്യൂവര്‍'. അതായത് നിങ്ങളുടെ പ്രൊഫൈല്‍ എത്രപേര്‍ കണ്ടു എന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ഒരു അപ്ലിക്കേഷന്‍.


ഫെയ്‌സ്ബുക്കിലെ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈല്‍ എത്രപേര്‍ കണ്ടു എന്ന് മനസ്സിലാക്കാന്‍ യാതൊരു മാര്‍ഗവും ഇല്ല. ഫെയ്‌സ്ബുക്ക് എ പി ഐ ഇത്തരത്തിലുള്ള ഒരു അപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ വിവരങ്ങള്‍ നല്‍കുന്നുമില്ല. ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ വ്യൂവര്‍ അപ്ലിക്കേഷനുകളെപ്പോലെ ഇന്‍സ്റ്റാള്‍ ചെയ്താലുടന്‍ ഏതെങ്കിലും കുറച്ച് ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ (നിങ്ങളുടെ സുഹൃത്തുക്കളുടേയോ അവരുടെ സുഹൃത്തുക്കളുടേയോ അതോ മറ്റാരുടേയെങ്കിലുമോ) ദൃശ്യമാക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും, നിങ്ങളറിയാതെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ആയി സുഹൃത്തുക്കളിലേക്ക് പാഴ്‌സന്ദേശങ്ങള്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്.

ഏറ്റവും കൂടുതല്‍ വിമര്‍ശം ഏറ്റുവാങ്ങിയ ഒരു മുഖംമിനുക്കല്‍ ആയിരുന്നു 'ഫെയ്‌സ്ബുക്ക് ടൈംലൈന്‍'. ചിരപരിചിതമായ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്റെ മുഖം മാറ്റം മിക്കവര്‍ക്കും ഒട്ടുംതന്നെ ദഹിച്ചില്ല. ഈ അവസരവും സ്പാമര്‍മാര്‍ വിദഗ്ധമായി ഉപയോഗിച്ചു. ഫെയ്‌സ്ബുക്ക് ടൈം ലൈന്‍ മാറ്റി പ്രൊഫൈല്‍ പഴയ രീതിയിലാക്കാം എന്നു വാഗ്ദാനം ചെയ്ത അനേകം സ്പാംഅപ്ലിക്കേഷനുകളും ബ്രൗസര്‍ എക്സ്റ്റന്‍ഷനുകളും പ്രോഗ്രാമുകളും ഇറങ്ങി. ഇവയില്‍ മിക്കവയും ദുഷ്ടലാക്കോടുകൂടിയവ ആയിരുന്നു.


ഫെയ്‌സ്ബുക്ക് ഓപ്പണ്‍ ഗ്രാഫ് എന്ന ഫീച്ചര്‍ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന ചില അപ്ലിക്കേഷനുകള്‍ ഇപ്പോള്‍ പല വാര്‍ത്താധിഷ്ഠിത പോര്‍ട്ടലുകളും ഉപയോഗിക്കാറുണ്ട്. അതായത് പ്രസ്തുത സൈറ്റില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിക്കാന്‍ ഒരു ഫെയ്‌സ്ബുക്ക് അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. 'സോഷ്യല്‍ റീഡര്‍' എന്ന ഓമനപ്പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷന്‍, നിങ്ങള്‍ പ്രസ്തുത അപ്ലിക്കേഷനിലൂടെ വായിച്ച വാര്‍ത്തയും ആസ്വദിച്ച വീഡിയോയും സംബന്ധിച്ച വിവരങ്ങള്‍ നിങ്ങളുടെ തന്നെ ഫെയ്‌സ്ബുക്ക് ചുവരില്‍ നിങ്ങളറിയാതെ പരസ്യപ്പെടുത്തുന്നു. ഇവ ന്യൂസ്ഫീഡ് ആയി സുഹൃത്തുക്കളിലേക്ക് എത്തുന്നു. 

ഇത്തരത്തില്‍ കുപ്രസിദ്ധമായ മറ്റൊരു ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനാണ് 'സോഷ്യല്‍ കാം'. സോഷ്യല്‍ കാമിനെപ്പോലെയുള്ള ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന അവസരത്തില്‍ കാണാന്‍ കഴിയുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക.

Leave a Reply