1099 രൂപയ്‌ക്ക് ഒരു സ്‌മാര്‍ട്ട്‌ഫോണ്‍!. വിശ്വസിക്കാനാകുന്നില്ല അല്ലേ. എന്നാല്‍ സംഗതി സത്യമാണ്. നമ്മുടെ സ്വന്തം ബിഎസ്‌എന്‍എല്‍ ആണ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നത്. ജൂണ്‍ മധ്യത്തോടെ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും.
ഭാരത് ഫോണ്‍ എന്നാണ് ബിഎസ്‌എന്‍എല്‍ തങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണിന് നല്‍കിയിരിക്കുന്ന പേര്. കമ്പനിയ്‌ക്കായി പാന്‍ടെല്‍ ടെക്‌നോളജിയാണ് ഫോണ്‍ വികസിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിനുള്ള ഇഗവേര്‍ണന്‍സ് ആപ്ലിക്കേഷന്‍ ഇന്‍-ബില്‍റ്റ് ആയി ഫോണില്‍ ഉണ്ടായിരിക്കും. ഇത് സാധാരണക്കാരന്റെ സ്‌മാര്‍ട്ട്‌ഫോണാണെന്ന് ബിഎസ്‌എന്‍എല്‍ ചെയര്‍മാന്‍ ആര്‍ കെ ഉപാധ്യായ പറഞ്ഞു.
ഡുവല്‍ സിം സൗകര്യത്തോടെയാണ് ഭാരത് ഫോണ്‍ എത്തുന്നത്. 1.3 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. ജാവാ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 64 എംബി റാം ആണ് ഉള്ളത്. 64 എംബി ഇന്റേണല്‍ മെമ്മറിയും ഫോണിനുണ്ട്.
15 ദിവസം വരെ സ്‌റ്റാന്‍ഡ് ബൈ ടൈം നല്‍കുന്ന ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. എസ്‌എംഎസ് ഷെഡ്യൂളര്‍, മള്‍ട്ടിമീഡിയ ഗെയിമിംഗ്, മൊബൈല്‍ ട്രാക്കര്‍ തുടങ്ങിയ സൗകര്യങ്ങളും ഭാരത് ഫോണ്‍ നല്‍കുന്നുണ്ട്.