നൈജീരിയയില്‍ ഒരു മാസം പ്രായമുളള കുട്ടിയും ശമ്പളം പറ്റുന്ന ജോലി ചെയ്യുന്നു! കുട്ടിക്ക് ഒരു ഡിപ്ലോമയും ഉണ്ടത്രേ! നൈജീരിയയിലെ സംഭാറയിലുളള ഒരു പ്രാദേശിക കൗണ്‍സിലിന്റെ രേഖകള്‍ പ്രകാരമാണിത്. കൗണ്‍സില്‍ അധികൃതര്‍ക്ക് തെറ്റിയതാണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് പിഴച്ചു. രാജ്യമൊട്ടാകെ നടക്കുന്ന അഴിമതിയുടെ ഒരു ചെറിയ ഭാഗം മാത്രമാണിത്.
സര്‍ക്കാര്‍ സര്‍വീസ് രേഖകളിലുളള വ്യാജ ജോലിക്കാരെ കണ്ടെത്താന്‍ നിയോഗിച്ച സമിതിയാണ് ഒരു മാസം പ്രായമുളള കുട്ടിയും ശമ്പളം പറ്റുന്നുണ്ട് എന്ന് കണ്ടുപിടിച്ചത്. ഓഗസ്റ്റില്‍ അഞ്ച് മാസം പ്രായമുളള ഒരു കുട്ടിയെ മറ്റൊരു കൗണ്‍സിലിന്റെ ശമ്പളപ്പട്ടികയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലുളള അന്വേഷണം വ്യാപകമാക്കിയത്.
നൈജീരിയയിലെ പ്രാദേശിക കൗണ്‍സിലുകളിലെ ഉദ്യോഗസ്ഥര്‍ അവരുടെ ഭാര്യമാരുടെയും കുട്ടികളുടെയും പേരില്‍ തസ്തികകള്‍ സൃഷ്ടിച്ച് ശമ്പളം തട്ടിയെടുക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ്. ഇപ്പോള്‍ തട്ടിപ്പ് നടന്നിരിക്കുന്ന സംഭാറയില് ഇസ്ലാമിക ഷാരിയ നിയമമാണ് നിലനില്‍ക്കുന്നത്. ഇതനുസരിച്ച് മോഷണക്കുറ്റത്തിന് കൈകള്‍ ഛേദിക്കും. എന്നാല്‍, 2001 ല്‍ ഇത്തരമൊരു ശിക്ഷാവിധി നടപ്പാക്കിയത് വ്യാപക പ്രതിഷേധത്തിന് കാരണമായതിനെ തുടര്‍ന്ന് ഷാരിയ നിയമ പ്രകാരമുളള കടുത്ത ശിക്ഷാവിധികള്‍ രാജ്യത്ത് ഇപ്പോള്‍ നടപ്പാക്കാറില്ല.
|
by
Akhil Shaju Pallikkara
Akhil Shaju Pallikkara
ഒരു മാസം പ്രായമുളള കുട്ടിക്ക് ശമ്പളം!
About Me
- Akhil Shaju Pallikkara
- My Photography
Popular Posts
-
ന്യൂഡല്‍ഹി: മരിച്ചാല്‍ എല്ലാം അവസാനിച്ചു എന്നു കരുതുന്ന കാലം കഴിഞ്ഞു. മരണശേഷവും ഇനി ഫെയ്സ് ബുക്കിലൂടെ ജീവിക്കാം. സോഷ്യല്‍ മീഡിയ ...
-
ക്യാമറകളുടെ ഇടം സ്മാർട്ട്ഫോണുകൾ കീഴടക്കിയെങ്കിലും പലരുടേയും ഉള്ളിൽ ഇപ്പോഴും ഒരു ക്യാമറാ മോഹം ഷട്ടറടിക്...