സ്‌മാര്‍ട്ട് ഫോണുകള്‍ ഇന്ന് ലോകത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍, ഫോണുകള്‍ സ്‌മാര്‍ട്ട് ആകുന്നതിനൊപ്പം അത് നല്ല രീതിയില്‍ ഉപയോഗിക്കണമെങ്കില്‍ വേണ്ടത്ര സാങ്കേതിക ജ്‌ഞാനം ആവശ്യമാണെന്നത് നമുക്ക് നേരിട്ടറിയാവുന്ന സത്യമാണ്. കൊച്ചു കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇത്തരം സാങ്കേതിക സങ്കീര്‍ണ്ണതകള്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് പലപ്പോഴും ഒരു തടസ്സം തന്നെയാണ്.
സ്‌മാര്‍ട്ട് ഫോണുകളുടെ തളളിക്കയറ്റത്തില്‍ സങ്കീര്‍ണമായ ഉപയോഗക്രമങ്ങളില്‍ നിന്ന് ഉപയോക്‌താക്കള്‍ക്ക് മോചനം നല്‍കാനായി ലോകത്തിലെ ഏറ്റവും 'സിംപിളാ'യ മൊബൈല്‍ പുറത്തിങ്ങി- ഓണ്‍ഫോണ്‍ (OwnFone). 'വ്യക്‌തിഗതമാക്കപ്പെട്ട ലോകത്തിലെ ആദ്യ മൊബൈല്‍' എന്ന അവകാശവാദത്തോടെ പുറത്തിങ്ങിയ ഫോണിനെ ഉപയോഗക്രമത്തിലെ ലാളിത്യത്തില്‍ മറ്റാര്‍ക്കും കവച്ചുവയ്‌ക്കാനാവില്ല എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
നിങ്ങള്‍ക്ക് 12 നമ്പരുകള്‍ ഓണ്‍ഫോണില്‍ ശേഖരിക്കാനാവും. ഈ നമ്പരുകളും പേരും കമ്പനിയെ മുന്‍കൂട്ടി അറിയിക്കണം. പേരുകള്‍ അച്ചടിച്ച ഫോണാവും കമ്പനി നിങ്ങള്‍ക്ക് നല്‍കുക. അതായത്, കൂടുതല്‍ ബട്ടണുകളോ സ്‌ക്രീനോ ഒന്നും ഓണ്‍ഫോണിന്റെ ഭാഗമായിരിക്കില്ല. നമ്പര്‍ എഡിറ്റ് ചെയ്യണമെങ്കിലും കമ്പനിയെ അറിയിക്കണമെന്നു മാത്രം!
കോള്‍ ചെയ്യാന്‍ അച്ചടിച്ച പേരുകളില്‍ അമര്‍ത്തിയാല്‍ മതി. പേരുകള്‍ കൂടാതെ ഒരു ഓണ്‍/ഓഫ് ബട്ടണ്‍, ആന്‍സര്‍ ബട്ടണ്‍, വോള്യം കണ്‍ട്രോളര്‍ എന്നിവ മാത്രമാണ് ഫോണിലുളള മറ്റു ബട്ടണുകള്‍. 'സിംപിള്‍' ഫോണ്‍ ഇപ്പോള്‍ ബ്രിട്ടണില്‍ മാത്രമാണ് ലഭിക്കുക. വില ഏകദേശം 5000 രൂപ. 7 മില്ലീമീറ്റര്‍ കനവും 40 ഗ്രാം ഭാരവുമുളള ഫോണിന്റെ ബാറ്ററി ഒറ്റ ചാര്‍ജ്‌ജില്‍ മൂന്ന് ദിവസം പ്രവര്‍ത്തനനിരതമായിരിക്കും.
|
by
Akhil Shaju Pallikkara
Akhil Shaju Pallikkara
ഏറ്റവും ലളിതമായ മൊബൈല്‍!
About Me
- Akhil Shaju Pallikkara
- My Photography
Popular Posts
-
തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ക്ലീന്‍ ക്യാമ്പസ്, സേഫ് ക്യാമ്പസ്' പദ്ധതിയുടെ ഭാഗമായി ക്ലാസ്സ്...
-
െബെക്കുകളില് പറക്കുന്ന 18 വയസില്‍ താഴെയുള്ളവരെയും അവര്‍ക്കു വാഹനം വാടകയ്ക്കു നല്കുന്നവരെയും കുടുക്കാന്‍ കര്‍ശന നടപടിയുമായി പോലീസ്. പ...
-
ചിരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്...എന്താണ് കാരണം, മഞ്ഞപ്പല്ല് ആരേലും കണ്ടാലോ... ആത്മവിശ്വാസത്തോടെ ചിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പി...