ലോകത്തിലെ ഏറ്റവും ചെറിയ സ്ത്രീയും പുരുഷനും തമ്മില്‍ കണ്ടുമുട്ടി. വളരെ കുറച്ചു സമയമേ കൂടിക്കാഴ്ച നീണ്ടു നിന്നുളളൂ എങ്കിലും കാഴ്ചക്കാരുടെ മനസ്സില്‍ എക്കാലവും ഈ 'ചെറിയ കൂടിക്കാഴ്ച' മായാതെകിടക്കുമെന്ന് ഉറപ്പ്. ഗിന്നസ് ബുക്കിന്റെ 2013 എഡിഷന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ഫോട്ടോ ഷൂട്ടിന് എത്തിയപ്പോഴാണ് ചന്ദ്ര ബഹാദൂര്‍ ദാംഗി എന്ന നീളക്കുറവിന്റെ രാജാവും ജ്യോതി ആംഗെ എന്ന നീളക്കുറവിന്റെ രാജകുമാരിയും ജീവിതത്തില്‍ ആദ്യമായി പരസ്പരം കണ്ടത്.
എഴുപത്തിരണ്ടുകാരനായ ദാംഗിയുടെ നീളം 21.5 ഇഞ്ചാണ്. ജ്യോതിക്കാണ് ദാംഗെയെക്കാള് ഉയരക്കൂടുതല്‍- 24.7 ഇഞ്ച്! പതിനെട്ടുകാരിയായ ജ്യോതി ആംഗെ നാഗ്പൂര്‍ സ്വദേശിയാണ്. നേപ്പാളിലെ റിംഖോലി ഗ്രാമവാസിയാണ് ദാംഗി.
ജ്യോതി തന്റെ നീളക്കുറവിന്റെ പ്രശസ്തി ആവോളം ആസ്വദിക്കുകയാണ്. യാത്ര ഇഷ്ടപ്പെടുന്ന ജ്യോതി ജപ്പാനിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ഫാഷന്‍ ഡിസൈനര്‍ എന്ന പേരില്‍ അറിയപ്പെടാനാണ് ഇവര്‍ ആഗ്രഹിക്കുന്നത് ഒപ്പം ബോളിവുഡില്‍ ഒരു കൈ നോക്കാനും ഇവര്‍ ആഗ്രഹിക്കുന്നു. അതേസമയം, തന്റെ പ്രശസ്തി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൂടി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ദാംഗി.
സെപ്റ്റംബര്‍ 13 ന് പുറത്തിറങ്ങുന്ന ഗിന്നസ് ബുക്കിന്റെ പുതിയ പതിപ്പില്‍ ഇവരുടെ അപൂര്‍വ സംഗമത്തിന്റെ ഫോട്ടോകള്‍ സ്ഥാനംപിടിക്കും.
|
by
Akhil Shaju Pallikkara
Akhil Shaju Pallikkara
കുഞ്ഞിയും കുഞ്ഞനും കണ്ടുമുട്ടി!
About Me
- Akhil Shaju Pallikkara
- My Photography
Popular Posts
-
ആയിരം വാക്കുകളില്‍ നല്കുന്ന വിശദീകരണം ഒരു ചിത്രം നല്‍കുമെന്നാണല്ലോ. വാര്‍ത്താ മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു വരുന...
-
'അകത്തളങ്ങളിലെ വിശാലമായ പുറംലോകം', വാസ്തുശില്പികള് ഓപ്പണ്‍ബാത്ത്റൂമുകളെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. പ്രകൃതിഭംഗിയ...
-
വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ പിഴ നല്‍കണമെന്ന കാര്യം നമുക്ക് അറിയാം. എന്നാല്‍, പൊതു നിരത്തിലൂടെ നടക്കുമ്പോള്‍...
-
കിഴക്കമ്പലം: മോറയ്ക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കോലഞ്ചേരി സബ് ജില്ലാ കലോത്സവത്തില്‍ ആതിഥേയരായ മോറ...
-
ക്യാമറകളുടെ ഇടം സ്മാർട്ട്ഫോണുകൾ കീഴടക്കിയെങ്കിലും പലരുടേയും ഉള്ളിൽ ഇപ്പോഴും ഒരു ക്യാമറാ മോഹം ഷട്ടറടിക്...
-
ഗള്‍ഫില്‍ തനിക്ക് ജോലിയൊന്നും തരമാകാത്തതിനെ കുറിച്ച് 'അറബിക്കഥ'യില്‍ ശ്രീനിവാസന് സുരാജ് വെഞ്ഞാറമ്മൂട് നല്കുന്ന വിശദീകരണമുണ്ടല...
-
ദില്ലി: ഫേസ്ബുക്കിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍ എന്ന് റിപ്പോര്‍ട്ട്. 2014 ലെ ആദ്യ ആറുമാസത്തിനുള്ളില്‍ 50...
-
കുഞ്ചിത്തണ്ണി:മേല്‍ക്കൂരയില്‍ പടര്‍ന്നു പന്തലിച്ച വള്ളിച്ചെടിയില്‍ പൂക്കള്‍ വിടര്‍ന്നപ്പോള്‍ മേല്‍ക്കൂര ഒരു പൂക്കൂടാരമായി മാറി....