പന്ത്രണ്ടുവയസ്സുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് ഡോക്‌ടര്‍മാര്‍ ഒരു ജീവനുളള മത്സ്യത്തെ നീക്കംചെയ്‌തു! മധ്യപ്രദേശിലെ ഖാര്‍ഗണ്‍ ജില്ലയിലാണ് സംഭവം. അനില്‍ ബരേല എന്ന കൗമാരക്കാരന്‍ കൂട്ടുകാര്‍ക്കൊപ്പം നദിക്കരയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒമ്പത് സെന്റീമീറ്റര്‍ നീളമുളള മത്സ്യത്തെ വിഴുങ്ങിയത്.
കുട്ടികള്‍ ഇത്തരത്തില്‍ മത്സ്യത്തെ വിഴുങ്ങുന്നത് സാധാരണ സംഭവമാണത്രെ. എന്നാല്‍, ഇത്തവണ അനില്‍ വിഴുങ്ങിയ മത്സ്യം ആമാശയത്തില്‍ എത്തിയില്ല, അത് നേരെ ഇടത് ശ്വാസകോശത്തിലാണ് എത്തിയത്. മത്സ്യത്തെ വിഴുങ്ങിയതു മുതല്‍ അനിലിന് ശ്വാസ തടസ്സം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. രക്‌തത്തില്‍ ഓക്‌സിജന്റെ അളവ് ഗണ്യമായ രീതിയില്‍ കുറഞ്ഞതോടെ ആശുപത്രിയില്‍ എത്തിച്ചു.
കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് എക്‌സ്-റേ എടുത്തപ്പോഴാണ് ശ്വാസകോശത്തില്‍ മത്സ്യത്തെ കണ്ടത്. തുടര്‍ന്ന് 45 മിനിറ്റ് നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് മത്സ്യത്തെ പുറത്തെടുത്തത്. ഇതിനായി ശ്വസന നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴാണ് മത്സ്യം 'മരിക്കാന്‍ തയ്യാറായത്'!
|
by
Akhil Shaju Pallikkara
Akhil Shaju Pallikkara
ശ്വാസകോശത്തില്‍ ജീവനുളള മത്സ്യം!
About Me
- Akhil Shaju Pallikkara
- My Photography
Popular Posts
-
കണ്ണടച്ചു തുറക്കുന്നത്ര വേഗത്തിലാണ് കേരളത്തിലെ വീടുകള് മാറിക്കൊണ്ടിരിക്കുന്നത്. ഡിസൈനിലും ഇന്റീരിയറിലുമുണ്ട് മാറ്റത്തിന്റെ കുത്തൊഴുക...
-
െബെക്കുകളില് പറക്കുന്ന 18 വയസില് താഴെയുള്ളവരെയും അവര്ക്കു വാഹനം വാടകയ്ക്കു നല്കുന്നവരെയും കുടുക്കാന് കര്ശന നടപടിയുമായി പോലീസ്. പ...
-
അലങ്കാരങ്ങള് വീടിനുള്ളിലാണ് വേണ്ടതെന്നാണ് പൊതുധാരണ. എന്നാല്‍ ഇതുശരിയല്ല. വീടിന്റെ അലങ്കാരങ്ങള് വീടിന് പുറത്തുനിന്നുതന്നെ തുടങ്ങണ...
-
തട്ടമിട്ട ഉമ്മച്ചിക്കുട്ടി ചെറുപ്പം തൊട്ടേ ഒരു ദൗര്ബല്യം ആയിരുന്നു വിനോദിന്. അങ്ങനെ ഒരു കുട്ടിയെ കല്യാണം കഴിക്കാന് ഇടവരണേ എന്നായ...