ദിലീപിനെ ജനപ്രിയനായകപദവിയിലേക്ക് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു താഹ സംവിധാനം ചെയ്ത 'ഈ പറക്കും തളിക'. ഉണ്ണികൃഷ്ണനും സഹായിയായ സുന്ദരേശനും ഒരു ബസ്സും തീര്‍ക്കുന്ന പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന കോമഡി ചിത്രമായിരുന്നു 'ഈ പറക്കുംതളിക'. 12 വര്‍ഷങ്ങള്‍ക്കുശേഷം ആ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ആലോചിക്കുന്നു. ചിത്രത്തിലെ പ്രധാന വാഹനമായ പഴയ ബസ് ചിത്രീകരണത്തിനുശേഷം പൊള്ളാച്ചിയിലെ വണ്ടിക്കച്ചവടക്കാരന് പൊളിക്കാന്‍ കൊടുത്തു.
ചിത്രത്തിന്റ നിര്‍മാതാവായിരുന്ന കാസ് ഹംസയും സംവിധായകനും അടുത്തിടെ പൊള്ളാച്ചിയില്‍ പോയപ്പോള്‍ പഴയ ബസ് പൊളിക്കാതെ കിടക്കുന്നതു കണ്ടു. തുടര്‍ന്നുണ്ടായ നൊസ്റ്റാള്‍ജിയയാണ് പുതിയ ചിത്രത്തെക്കുറിച്ച് ചിന്തിപ്പിച്ചത്. ''രണ്ടാംഭാഗമായി പഴയ ബസ്സിന്റെ പശ്ചാത്തലത്തില്‍ കാലത്തിനനുസരിച്ച പുതിയൊരു കഥയാണ് ആലോചിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളും മാറിയേക്കും'', സംവിധായകന്‍ താഹ പറയുന്നു. പുതിയ ചിത്രത്തിന്റെ അണിയറജോലികള്‍ പുരോഗമിക്കുകയാണ്.