െബെക്കുകളില്‍ പറക്കുന്ന 18 വയസില്‍ താഴെയുള്ളവരെയും അവര്‍ക്കു വാഹനം വാടകയ്‌ക്കു നല്‍കുന്നവരെയും കുടുക്കാന്‍ കര്‍ശന നടപടിയുമായി പോലീസ്. പ്രധാനമായും പ്ലസ്‌ടുതലംവരെയുള്ള വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
സ്‌കൂള്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥികള്‍ െബെക്കില്‍ സഞ്ചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനിമുതല്‍ പോലീസ് െകെകാണിച്ചുനിര്‍ത്തിക്കില്ല. പകരം വാഹന ഉടമയുടെ പേരില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അയാളുടെ െലെസന്‍സ് റദ്ദാക്കും. ഇതോടൊപ്പം പിഴസംഖ്യ വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിനായി പ്രധാന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. െലെസന്‍സില്ലാതെ െബെക്കില്‍ പറക്കുന്ന വിദ്യാര്‍ഥികളെ കുടുക്കാനാവാതെ നിയമപാലകര്‍ കുഴങ്ങുന്ന പശ്‌ചാത്തലത്തിലാണ് ആര്‍.സി. ഉടമയ്‌ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലീസ് തയാറെടുക്കുന്നത്.
പിഴസംഖ്യ എത്രയാക്കണമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. വിദ്യാര്‍ഥികളെ െകെകാണിച്ചുനിര്‍ത്താന്‍ ശ്രമിച്ചാല്‍ അതു കൂടുതല്‍ അപകടത്തിനു വഴിയൊരുക്കുമെന്നാണു പോലീസ് ഭയപ്പെടുന്നത്. ചിലപ്പോള്‍ ഭയന്ന് വേഗം കൂട്ടുന്ന വിദ്യാര്‍ഥികള്‍ അപകടത്തില്‍ പെടാന്‍ ഇടയുണ്ട്. ഇതു പോലീസിനെതിരേ ജനവികാരം ഉയര്‍ത്തും.
അതിനാലാണ് നമ്പര്‍ കുറിച്ചെടുത്ത് അതതു വാഹന ഉടമയ്‌ക്കെതിരേ കര്‍ശന നടപടിയെടുത്താല്‍ മതിയെന്നു തീരുമാനിച്ചത്. ഇത്തരം കേസുകളില്‍ കാലതാമസം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് മിനി െബെപാസില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്ലസ്‌ടു വിദ്യാര്‍ഥി ലോറിയിടിച്ചു മരിച്ചിരുന്നു. െലെസന്‍സില്ലാതെയായിരുന്നു ഈ വിദ്യാര്‍ഥി സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്‌തമായിരുന്നു.