Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

കോലഞ്ചേരി സബ്ജില്ലാ കലോത്സവം മോറയ്ക്കാല സെന്റ് മേരീസിന് കിരീടം




മോറയ്ക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ കോലഞ്ചേരി സബ് ജില്ലാ കലോത്സവത്തില്‍ മോറയ്ക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 693 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം 636 പോയിന്റ് നേടിയ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വടവുകോടാണ്.
എല്‍പി വിഭാഗത്തില്‍ മോറക്കാല സെന്റ് മേരീസും ഞാറള്ളൂര്‍ ബേത്‌ലഹേം ഗേള്‍സും 53 പോയിന്റ് വീതം നേടി ഒന്നാമതെത്തി. രണ്ടാം സ്ഥാനം 49 പോയിന്റ് നേടിയ പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് എല്‍പിഎസിനാണ്.
യുപി വിഭാഗത്തില്‍ മോറയ്ക്കാല സെന്റ് മേരീസ് 80 പോയിന്റ് നേടി ഒന്നാം സ്ഥാനത്തും 74 പോയിന്റ് നേടിയ ഞാറള്ളൂര്‍ ബേത്‌ലഹേം ഗേള്‍സ് രണ്ടാം സ്ഥാനത്തുമാണ്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 196 പോയിന്റ് നേടിയ മോറയ്ക്കാല ഒന്നാമതെത്തി. 164 പോയിന്റ് നേടിയ കടയിരുപ്പ് സര്‍ക്കാര്‍ എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 185 പോയിന്റോടെ മോറക്കാല ഒന്നാമതും 177 പോയിന്റ് നേടിയ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് രണ്ടാമതുമെത്തി.
യുപി വിഭാഗം സംസ്‌കൃതോത്സവത്തില്‍ പൂതൃക്ക സര്‍ക്കാര്‍ എച്ച്എസ്എസ് 82 പോയിന്റ് നേടി ഒന്നാം സ്ഥാനത്തും വടവുകോട് രാജര്‍ഷി എച്ച്എസ്എസ് 73 പോയിന്റു നേടി രണ്ടാമതുമെത്തി.
ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ 76 പോയിന്റ് വീതം നേടിയ പൂതൃക്കയും വടവുകോടും ഒന്നാം സ്ഥാനം പങ്കിട്ടു. 52 പോയിന്റ് നേടിയ സെന്റ് ഫിലോമിനാസ് തിരുവാണിയൂരാണ് രണ്ടാം സ്ഥാനത്ത്.
എല്‍പി വിഭാഗം അറബി കലോത്സവത്തില്‍ 45 പോയിന്റ് വീതം നേടി ഞാറള്ളൂര്‍ ബീജിഎച്ച്എസും ചേലക്കുളം ജുമ അത്തും ഒന്നാമതെത്തി. 43 പോയിന്റ് നേടിയ ജുമ അത്ത് യുപിഎസ് പട്ടിമറ്റമാണ് രണ്ടാമത്.
യുപി വിഭാഗം അറബിക് കലോത്സവത്തില്‍ 65 പോയിന്റ് നേടിയ ജുമ അത്ത് യുപിഎസ് പട്ടിമറ്റം ഒന്നാമതും 59 പോയിന്റ് നേടിയ വടവുകോട് രണ്ടാമതുമെത്തി. ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ 89 പോയിന്റ് നേടിയ രാജര്‍ഷി എംഎച്ച്എസ്എസ് വടവുകോട് ഒന്നാം സ്ഥാനം നേടി. 63 പോയിന്റ് നേടിയ മോറയ്ക്കാല സെന്റ് മേരീസിനാണ് രണ്ടാം സ്ഥാനം.
വൈകീട്ട് ചേര്‍ന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എ. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി അലക്‌സ് സമ്മാനദാനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ രമാ സാജു, എം.എസ്. രാജി എന്നിവരും പ്രിന്‍സിപ്പല്‍ സണ്ണി പോള്‍, ഹെഡ്മിസ്ട്രസ് എന്‍.എം. റംലത്ത്, എഇഒ പി.വി. സുരേഷ്, സ്‌കൂള്‍ മാനേജര്‍ വി.ജെ. ഐസക്, മറ്റു പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply