ന്യൂഡല്‍ഹി: മരിച്ചാല്‍ എല്ലാം അവസാനിച്ചു എന്നു കരുതുന്ന കാലം കഴിഞ്ഞു. മരണശേഷവും ഇനി ഫെയ്സ് ബുക്കിലൂടെ ജീവിക്കാം. സോഷ്യല്‍ മീഡിയ രാജാക്കന്മാരായ ഫെയ്സ്ബുക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടു.
മരണശേഷവും ഒരാള്‍ക്ക് ഫെയ്സ്ബുക്കില്‍ തുടരുന്നതിനായി ഒരു ഫെയ്സ്ബുക്ക് ഉപയോക്താവിനെ ലെഗസി കോണ്ടാക്ട് എന്ന പേരില്‍ തീരുമാനിക്കാം. ഉപയോക്താവിന്റെ മരണത്തിന് ശേഷം ലെഗസി കോണ്ടാക്ടിന് ഈ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉപയോഗിക്കാം. എന്നാല്‍, മരിച്ച ഉപയോക്താവിന്റെ അക്കൗണ്ടിന്റെ എല്ലാ വിവരങ്ങളും ലെഗസിക്ക് ഉപയോഗിക്കാന്‍ കഴിയില്ല.
ഫ്രെണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുക, പ്ര?ഫൈല്‍ വിവരങ്ങള്‍ മെച്ചപ്പെടുത്തുക, കവര്‍ ഫോട്ടോ മാറ്റുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ലെഗസി കോണ്ടാക്ടിന് ചെയ്യാന്‍ സാധിക്കും. മരണശേഷം ഉപയോക്താവിന്റെ ഫെയ്സ് ബുക്ക് പേജില്‍ ലെഗസിക്ക് ഒരു പ്രാവശ്യം മാത്രം ചിത്രമോ കുറിപ്പോ പോസ്റ്റ് ചെയ്യാം.
എന്നാല്‍, ലെഗസി കോണ്ടാക്ടിന് മരിച്ച ഫെയ്സ് ബുക്ക് ഉപയോക്താവിന്റെ സ്വകാര്യ മെസേജുകള്‍ വായിക്കുവാന്‍ കഴിയില്ല.