Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

ഒരു ഫെയ്ക്ക് ഫേസ്ബുക്ക്‌ പ്രൊഫൈല്‍ എങ്ങിനെ തിരിച്ചറിയാം





ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ സൈറ്റ് ആണ് ഫേസ്ബുക്ക്‌. ദിനം പ്രതി ആയിരങ്ങളാണ് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ഈ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി മാറുന്നത്. പക്ഷെ വ്യാജ അക്കൗണ്ടുകളും പെരുകി വരുന്നു. ഫേസ്ബുക്ക്‌ പുറത്തു വിടുന്ന കണക്കു പ്രകാരം മൊത്തം ഫേസ്ബുക്ക്‌ അക്കൗണ്ടുകളില്‍ ഏകദേശം 68 മില്ല്യന്‍ ഫെയ്ക്ക് ആണ്. ഇത് വായിക്കുന്ന നിങ്ങള്‍ക്കു ഒരിക്കലെങ്കിലും ഒരു ഫെയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നിട്ടുണ്ടാകില്ലേ? ഇത്തരം ഫെയ്ക്കുകളെ ആഡ് ചെയ്തു പുലിവാലു പിടിച്ചവരും കുറവല്ല. വെറുതെ മറ്റുള്ളവരെ പറ്റിക്കാന്‍ വേണ്ടി ഒരു തമാശക്കുണ്ടാക്കുന്ന ഫെയ്ക്കുകള്‍ മുതല്‍ മറ്റുള്ളവരെ നിരീക്ഷിക്കുക(പൊതുവേ പ്രേമിക്കുന്നവര്‍ക്കിടയില്‍), ഗ്രൂപ്പുകളില്‍ ചര്‍ച്ചയ്ക്ക് വേണ്ടി ഉണ്ടാക്കുന്ന ഉടായിപ്പ് പേരുകള്‍, തീവ്രവാദ ആവശ്യങ്ങള്‍ക്ക് ഉണ്ടാക്കുന്നവ, ഹാക്കിംഗ് പോലുള്ള ക്രിമിനല്‍ ആക്റ്റിവിറ്റികള്‍ക്ക് ഉണ്ടാകുന്നവ, സൈറ്റ് പ്രമോഷനും , പരസ്യം ഇടാനും മറ്റു SEO വര്‍ക്കുകള്‍ക്കും ഉണ്ടാക്കുന്ന തട്ടിക്കൂട്ട് പ്രൊഫൈലുകള്‍,…. ഇങ്ങനെ പോകുന്നു ഫെയ്ക്കുകള്‍. ഒരു പരിധിവരെ ശ്രദ്ധിച്ചു പരിശോധിച്ചാല്‍ ഇവയെ തിരിച്ചറിയാനാകും. ഇത്തരം ഫെയ്ക്കുകളെ വെരിഫൈ ചെയ്യാനുള്ള ചില മാര്‍ഗങ്ങള്‍ താഴെ കൊടുക്കുന്നു.
1. പ്രൊഫൈല്‍ പിക്ചര്‍ പരിശോധിക്കുക. ആകെ ഒരൊറ്റ പ്രൊഫൈല്‍ പിക്ചര്‍ മാത്രമേ ആ അക്കൗണ്ടില്‍ ഉള്ളൂവെങ്കില്‍ ,കൂടാതെ അത് സുന്ദരിയായ ഒരു സിനിമാ നടി/ സുന്ദര പുരുഷന്‍ കൂടിയാണെങ്കില്‍ ഫെയ്ക്ക് ആണെന്ന് ഉറപ്പിക്കാം. അല്ലെങ്കില്‍ ഫെയ്ക്കുകളുടെ ഫോട്ടോ ഫോള്‍ഡറില്‍ വ്യത്യസ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ കാണാനാകും. അതില്‍ ആരെങ്കിലും ടാഗ് ചെയ്തിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കുക.
2. ടൈംലൈനും, സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക. വളരെ കാലമായി ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താതിരിക്കുക, പോസ്റ്റ്‌ ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമ്മന്റ് അടിക്കാതിരിക്കുക ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. 43% ഫെയ്ക്കുകളും ഒരിക്കല്‍ പോലും ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താത്തവരാനാണ് എന്നതാണ് കണക്ക്. കൂടാതെ വാളില്‍ ‘THANKS FOR ADDING, CAN WE BE FRIENDS, DO I KNOW YOU’ തുടങ്ങിയ ചില വാചകങ്ങള്‍ കാണുകയും അതിനാരും ഇതുവരെ മറുപടി നല്‍കിയിട്ടില്ലെങ്കിലും അതൊരു ഫെയ്ക്ക് ആയിരിക്കും.
3. റിസെന്റ്‌ ആക്റ്റിവിറ്റികള്‍ നോക്കുക. ഒരു പേജും ലൈക്‌ ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിന്‍ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്‍റെ എണ്ണം മാത്രം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകള്‍ ഫെയ്ക്ക് ആയിരിക്കും.
4. ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു ഫിമെയില്‍ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, അല്ലെങ്കില്‍ ഒരു പുരുഷ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നത് ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്.
5. ഒരു പെണ്‍ പ്രൊഫൈലില്‍ ഒരുപാടു ഫ്രണ്ട്സും, ഫോളോവേഴ്സും ഉണ്ടെങ്കില്‍ ഫെയ്ക്കിനുള്ള സാധ്യത വളരെ കൂടുതലാണ്.
6. ജനുവരി 1 ആണോ? പ്രൊഫൈലിന്‍റെ ബര്‍ത്ത്ഡേ പരിശോധിക്കുക. വലിയൊരു ശതമാനം ഫെയ്ക്കുകളുടെയും ജനനതീയതി 1/1/xxxx അല്ലെങ്കില്‍ 31/12/xxxx ആയിരിക്കും. ടൈപ്പ് ചെയ്യാനെളുപ്പമുള്ളതാണ് ഇത്തരം തീയതികള്‍.
7. ഫോണ്‍ നമ്പര്‍ ഉണ്ടോ എന്ന് നോക്കുക.ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന വ്യക്തിഗത വിവരങ്ങളില്‍ ഫോണ്‍നമ്പര്‍ ഉണ്ടെങ്കില്‍ ഉറപ്പിച്ചോ അതൊരു ഫെയ്ക്ക് ആകാനാണ് സാധ്യത. സാധാരണഗതിയില്‍ വലിയൊരു ശതമാനം പെണ്‍കുട്ടികളും തങ്ങളുടെ ഫോണ്‍ നമ്പര്‍ പബ്ലിക്‌ ആയി നല്‍കാന്‍ ഇഷ്ട്ടപ്പെടുന്നില്ല എന്നതു തന്നെയാണ് ഇതിന്‍റെ കാരണം.
8. പ്രൊഫൈല്‍ പിക്ചര്‍ ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ പരിശോധിക്കുക. മഹാ ഭൂരിപക്ഷം ഫെയ്ക്കുകളുടെയും പ്രൊഫൈല്‍ പിക്ചര്‍ ഗൂഗിളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുത്തതായിരിക്കും. അതുകൊണ്ട് തന്നെ ഇമേജ് സേര്‍ച്ച്‌ ചെയ്താല്‍ പിക്ചറിന്‍റെ ഒറിജിനല്‍ സോഴ്സ് കണ്ടെത്താം. ഇതിനായി പ്രൊഫൈല്‍ പിക്ച്ചറില്‍ റൈറ്റ് ക്ലിക്ക് ചെയ്തു ‘ Search Google for this image’ സെലെക്റ്റ് ചെയ്താല്‍ മതി. കുറച്ചു കൂടി നല്ല സൂക്ഷ്മതയോടെയുള്ള സേര്‍ച്ച്‌ ആണ് വേണ്ടതെങ്കില്‍ റിവേര്‍സ് ഇമേജ് സേര്‍ച്ച്‌ പ്രയോജനപ്പെടുത്താം. ഇതിനായി ഇവിടെ ക്ലിക്ക് ചെയ്ത് ഫോട്ടോ അപ്‌ലോഡ്‌ ചെയ്തോളൂ Reverse image search .
9. പ്രൊഫൈലിന്‍റെ ‘About’ ടാബ് പരിശോധിക്കുക. കാര്യമായ ഒരു വിവരങ്ങളും ഇവിടെ നല്‍കിയിട്ടില്ലെങ്കില്‍ അത് ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. കൂടാതെ ‘Work and Education’ വിവരങ്ങള്‍ പരിശോധിക്കുക. സ്കൂളും, കോളേജും തോന്നിയ പോലെയാണ് സെലെക്റ്റ് ചെയ്തിരിക്കുന്നതെങ്കിലും അതൊരു ഫെയ്ക്ക് അക്കൗണ്ട്‌ ആയിരിക്കും.
10. റിപ്പോര്‍ട്ട്‌ ചെയ്യുക.ഇത്തരം ഒരു പ്രൊഫൈല്‍ ഫെയ്ക്ക് ആണെന്നു നിങ്ങള്‍ക്കു പൂര്‍ണ്ണമായും ബോധ്യപ്പെട്ടാല്‍ മടിക്കേണ്ട, ആ കാര്യം നിങ്ങള്‍ക്കു തന്നെ ഫേസ്ബുക്കിനെ നേരിട്ടറിയിച്ചു ഫെയ്ക്കന് 8 ന്‍റെ പണി കൊടുക്കാവുന്നതാണ്. ‘ റിപ്പോര്‍ട്ട്‌ ചെയ്യുക’ എന്നതാണിതിനു പറയുക. കുറെ ആളുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്താല്‍ ഫേസ്ബുക്ക്‌ തന്നെ ആ അക്കൗണ്ട്‌ ബ്ലോക്ക്‌ ആക്കിക്കോളും. ഇതിനായി ആ പ്രൊഫൈലിന്‍റെ കവര്‍ഫോട്ടോയുടെ വലതു ഭാഗത്ത്‌ കാണുന്ന മൂന്ന് ഡോട്ടില്‍ ക്ലിക്ക് ചെയ്തു റിപ്പോര്‍ട്ട്‌ സെലെക്റ്റ് ചെയ്യുക. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ നിന്നും ‘Report this account’ സെലെക്റ്റ് ചെയ്തു continue ചെയ്യുക

Leave a Reply