Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

ജപ്പാനില്‍ ഇനി ഇലക്ട്രിക് പമ്പുകളുടെ കാലം




ജപ്പാനിലെ വന്‍കിട വാഹനക്കമ്പനികള്‍ ഇപ്പോള്‍ ഒരു കാര്യത്തിനു വേണ്ടി ശത്രുത മറന്ന് ഒന്നിച്ചിരിക്കുന്നു-രാജ്യത്തുടനീളം വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള ഇലക്ട്രിക് പമ്പുകള്‍ തുറക്കണം. അതിന് ഒത്തൊരുമിച്ചുള്ള ഭഗീരഥപ്രയത്‌നം തുടങ്ങിക്കഴിഞ്ഞു അവര്‍. ഒപ്പം സര്‍വ പിന്തുണയുമായി സര്‍ക്കാരുമുണ്ട്.

ടൊയോട്ട, നിസ്സാന്‍, ഹോണ്ട, മിത്സുബിഷി എന്നീ കമ്പനികളാണ് കൂടുതല്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള പദ്ധതികളുമായി രംഗത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ 5000 ചാര്‍ജിങ് സ്‌റ്റേഷനുകളാണ് രാജ്യത്ത് ആകെ ഉള്ളത്. ഇത് 12000 ആക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.


ചാര്‍ജിങ് കേന്ദ്രങ്ങളുടെ അഭാവം മൂലമാണ് ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നത്. ഇലക്ട്രിക് പമ്പുകള്‍ ധാരാളമായി വന്നുകഴിഞ്ഞാല്‍ ഇലക്ട്രിക് മോട്ടോര്‍ വാഹനങ്ങളുടെ വില്‍പനയും കൂടുമെന്നാണ് വാഹനക്കമ്പനികളുടെ കണക്കുകൂട്ടല്‍.


കാര്‍ബണ്‍ തുപ്പുന്ന പെട്രോള്‍ വാഹനങ്ങള്‍ക്കു പകരം ആ പ്രശ്‌നം ഒട്ടുമുണ്ടാക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായിക്കഴിഞ്ഞാല്‍ അന്തരീക്ഷമലിനീകരണത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാരും പ്രതീക്ഷിക്കുന്നു.


2012-ല്‍ ജപ്പാനില്‍ മൊത്തം വിറ്റ വാഹനങ്ങളില്‍ 0.6 ശതമാനം മാത്രമായിരുന്നു ഇലക്ട്രിക് വാഹനങ്ങള്‍. 2020-ഓടെ ഇത് ഇരുപത് ശതമാനമാക്കി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനായി 100.5 ബില്ല്യന്‍ യെന്നിന്റെ (ഏതാണ്ട് 6300 കോടി രൂപ) പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പുതുതായി ചാര്‍ജിങ്‌സ്‌റ്റേഷന്‍ തുടങ്ങുന്നവര്‍ക്ക് സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കും. വാഹനക്കമ്പനികളും ഈ ലക്ഷ്യം നേടാന്‍ പണം മുടക്കുന്നുണ്ട്.

മേല്‍പ്പറഞ്ഞ നാലു കമ്പനികളും ഇലക്ട്രിക് മോട്ടോര്‍ വാഹനങ്ങളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുമുണ്ട്. ടയോട്ടയുടെ 'പ്രയസ് പ്ലഗ് ഇന്‍ ഹൈബ്രിഡ് ', നിസ്സാന്റെ 'ലീഫ് ', എന്നിവ ഇപ്പോള്‍ നന്നായി വിറ്റുപോകുന്ന ഇലക്ട്രിക് വാഹനങ്ങളാണ്. ഹോണ്ടയുടെ 'എക്കോഡ് പ്ലഗ് ഇന്‍', മിത്സുബിഷിയുടെ 'ശങശഋഢ' , 'ദ ഔട്ട് ലാന്‍ഡര്‍ എസ്. യു. വി. പ്ലഗ്ഇന്‍' എന്നിവയും ശ്രദ്ധേയമായ വൈദ്യുതവാഹനങ്ങളാണ്. വില്‍പന കൂട്ടാന്‍ വേണ്ടി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ട് ഓഫറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply