Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

ആകര്‍ഷകമായ ലിവിങ് സ്‌പേസ്‌





ചുമരില്‍ ചിത്രങ്ങള്‍ വെക്കുന്നത് ഒരു ഭംഗി തന്നെയാണ്. പക്ഷേ, വെക്കുന്ന സ്ഥാനം തെറ്റിയാല്‍ അത് അഭംഗിയായി മാറുമെന്ന് മാത്രം. വീടിന്റെ സൗന്ദര്യവത്കരണത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതും അതു തന്നെയാണ്. എത്ര വിലപിടിപ്പുള്ള വസ്തുവാണെങ്കിലും സ്ഥാനം തെറ്റിയാല്‍ അതിന്റെ വില പോകും. അതിഥികള്‍ കടന്നുവരുമ്പോള്‍ ലളിതമെങ്കിലും ആഡംബരം തുളുമ്പുന്ന മുറിയായിരിക്കണം ലിവിങ് സ്‌പേസ്. ഹാളില്‍ ഷോകേയ്‌സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന കാലം ഉണ്ടായിരുന്നു. എന്നാല്‍ അത് പോയ്മറഞ്ഞു. പിന്നീട് നീഷ് എന്ന കലാപരിപാടിയായിരുന്നു വന്നത്. ചുമര്‍ കുഴിച്ച് അതില്‍ ഭംഗിയുള്ള വസ്തുക്കള്‍ വെക്കലായിരുന്നു നീഷ്. ഇപ്പോള്‍ അതും മാറി പകരമെത്തിയിരിക്കുന്നത് പെയിന്‍റിങ്ങും ചിത്രങ്ങളും ശില്‍പ്പങ്ങളുമാണ്. അത് എവിടെ വെക്കുന്നു എന്നതാണ് പ്രധാനം. ലിവിങ് സ്‌പെയ്‌സിലെ ഹൈലൈറ്റ് ആയി നല്ല ഒരു പെയ്ന്‍റിങ്ങോ, ആര്‍ട്ട് വര്‍ക്കോ വെക്കാം. അല്ലെങ്കില്‍ വലിയൊരു ഫാമിലി ഫോട്ടോ ആയാലും മതി. ലിവിങ് റൂമില്‍ വെക്കുന്നത് പെയ്ന്‍റിങ്ങായാലും എന്തായാലും അവയുടെ ഫ്രെയിമില്‍ കൂടെ ശ്രദ്ധിക്കേണ്ടതാണ്. വലിയ വിസ്താരമേറിയ ഫ്രെയിമുകള്‍ക്ക് പകരം ലൈറ്റ് ഫ്രെയിമുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. തടി, സ്റ്റീല്‍, കാസ്റ്റ് അയേണ്‍ എന്നിവയില്‍ വിവിധ ഡിസൈനിലുള്ള ഫ്രെയിമുകള്‍ വിപണിയില്‍ ലഭ്യമാണ്. ഒരു പെയിന്‍റിങ്ങിന്റെ വിവിധ രൂപങ്ങള്‍ മൂന്നോ നാലോ ഫ്രെയിമില്‍വരുന്ന കണ്ടിന്യൂയിറ്റി പെയിന്‍റിങ്, റിഫ്ലക്ഷന്‍ പെയിന്‍റിങ് എന്നിവ പുതിയ ട്രെന്‍ഡുകളില്‍ പെടുന്നു. 


ലിവിങ് സ്‌പേസിന് കൂടുതല്‍ ഭംഗി പകരാന്‍ ചെറിയ ജലാശയ രൂപങ്ങളും ഇപ്പോള്‍ നിര്‍മിക്കുന്നുണ്ട്. പണ്ടത്തെ അക്വേറിയത്തിന് പകരമായിട്ടാണ് ഇവ വരുന്നത്. ലിവിങ്ങിനെയും ഡൈനിങ്ങിനേയും വിഭജിക്കുന്ന രീതിയിലും മറ്റുമാണ് ഈ ജലാശയങ്ങള്‍ നിര്‍മിക്കുന്നത്. തെളിഞ്ഞ വെള്ളത്തില്‍ നോക്കിയിരുന്ന് മനസ്സ് ശാന്തമാക്കാന്‍ ഈ കുഞ്ഞ് ജലാശയങ്ങള്‍ മികച്ച ആശയമാണ്. വെള്ളാരംകല്ലുകളിട്ട് ഇവ ഭംഗിയാക്കാനും കഴിയും. ഫര്‍ണിച്ചറുകളാണ് ലിവിങ് റൂമിന്റെ മറ്റൊരു പ്രധാനഘടകം. എന്നിരുന്നാലും ഇപ്പോള്‍ കണ്ടമ്പററി ഫര്‍ണീച്ചറുകള്‍ക്കും നല്ല ഡിമാന്‍ഡാണ്. വളവും തിരിവുമൊന്നുമില്ലാത്ത കടച്ചിലില്ലാത്ത ഫര്‍ണിച്ചറുകളുടെ വരവാണ് ഈ രംഗത്തെ വിപ്ലവമെന്നാണ് ഡിസൈനര്‍മാര്‍ വിലയിരുത്തുന്നത്. മുറിയോട് ഇണങ്ങിച്ചേര്‍ന്നിരിക്കുന്നവയാണ് കണ്ടമ്പററിഫര്‍ണിച്ചറുകള്‍. സ്ലീക്ക് ഫര്‍ണിച്ചര്‍ എന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്നവ ഫ്ലാറ്റുകള്‍ക്കാണ് ഏറെ ഉപകാരപ്രദം. സ്റ്റീല്‍, ഗ്‌ളാസ് എന്നിവയ്ക്ക് പുറമെ ചൂരല്‍, ബാംബൂ എന്നിവയും കടന്നുവന്നിട്ടുണ്ട്. ഇവയുടെ മിക്‌സിങ്ങും ലഭ്യമാണ്. അതായത് മെറ്റലും ഗ്ലാസും തടിയും ഗ്ലാസും തടിയും മെറ്റലും എന്നിങ്ങനെ മനോധര്‍മത്തിനനുസരിച്ച് ഫര്‍ണിച്ചറിന്റെ രൂപവും മാറുമെന്ന് മാത്രം. ഉയരം കുറഞ്ഞ ഫര്‍ണിച്ചറുകളാണ് ഇപ്പോഴത്തെ മറ്റൊരു ട്രെന്‍ഡ്. കട്ടിലും കസേരയുമെല്ലാം നിലംപറ്റി തുടങ്ങിയെന്നര്‍ഥം.

Leave a Reply