Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

വീട്ടിലൊരു തിയേറ്റര്‍



പുതുതായി പണിയുന്ന വീടുകളില്‍ ഹോം തിയേറ്ററിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് ഇന്ന് ട്രെന്‍ഡാണ്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ നല്‍കുന്ന ദൃശ്യസമ്പന്നത ശബ്ദത്തിലും അനുഭവവേദ്യമാക്കുകയാണ് ഹോം തിയേറ്റര്‍.

ആദ്യകാലത്ത് ടെലിവിഷന് ഇരുവശത്തുമായി അധികമായി നല്‍കുന്ന ഓരോ സ്പീക്കറുകളും വലുപ്പം കുറഞ്ഞ ഒരു സബ് വൂഫറുമായിരുന്നു. ഹോം തിയേറ്റര്‍ സിസ്റ്റം 2.1 എന്നറിയപ്പെടുന്ന ഈ അടിസ്ഥാന മോഡലിന്റെ ചുവടുപിടിച്ച് ഇന്ന് 5.1, 5.2, 6.2, 7.1 തുടങ്ങിയവയും വാങ്ങാന്‍ കിട്ടും.

ടെലിവിഷന് ഇരുവശത്തും കാഴ്ചക്കാരുടെ പുറകില്‍ ഇരുവശത്തുമായി നല്‍കുന്ന നാല് സ്പീക്കറുകള്‍ കൂടാതെ ടിവിയോട് ചേര്‍ന്നുള്ള ഒരു സെന്‍ട്രല്‍ സ്പീക്കറും കൂടി ചേര്‍ത്ത് അഞ്ച് സ്പീക്കറുകളും ഒരു സബ് വൂഫറും ചേര്‍ന്നാല്‍ 5.1 ഹോം തിയേറ്റര്‍ സംവിധാനമായി. ഇത് 7.1 ആകുമ്പോള്‍ പുറകില്‍ നല്‍കുന്ന സ്പീക്കറുകള്‍ക്കൊപ്പം പ്രേക്ഷകന്റെ ഇരുവശങ്ങളിലുമായി ഓരോ സ്പീക്കര്‍കൂടി അധികം കാണും.

ഡിവിഡി, സ്പീക്കറുകള്‍, സബ് വൂഫര്‍, ആംപ്ലിഫയര്‍ എന്നിവയാണ് ഹോം തിയേറ്റര്‍ സംവിധാനത്തില്‍ സാധാരണ കാണുക. ഡിവിഡിക്കൊപ്പമല്ലാതെയും ഹോം തിയേറ്റര്‍ ലഭിക്കും. 'സോണിയുടെ ഒഠഉഉണ 5000, ഒഠഉഉണ 685 മോഡലുകള്‍ ഉദാഹരണം. യഥാക്രമം 6.2, 5.2, ചാനലുകള്‍ ഉള്ള ഇവ ഹോം തിയേറ്ററിനായി പ്രത്യേകം മുറി തയ്യാറാക്കുന്ന വീടുകളിലാണ് കൂടുതല്‍ പ്രയോജനം ചെയ്യുക. ഡിവിഡിയെ സ്പീക്കറുകളുമായി ബന്ധപ്പെടുത്താന്‍ സാധാരണ കേബിളുകളുമാണ് ഉപയോഗിക്കുന്നതെങ്കിലും വയര്‍ലെസ്സ് സംവിധാനവും ഇന്നുണ്ട്. അതുപോലെ സ്പീക്കറുകള്‍ ഉറപ്പിക്കാനായി പെഡസ്റ്റലുകള്‍, പ്രത്യേകതരം വാള്‍ മൗണ്ടിങ് ക്ലിപ്പുകള്‍ തുടങ്ങിയവയും ലഭിക്കും.
ലോക്കല്‍ ഹോം തിയേറ്ററുകള്‍ക്ക് ഡിവിഡി ഇല്ലാതെ ഏകദേശം 3000 രൂപയ്ക്കടുത്ത് മുതല്‍ വില വരുമ്പോള്‍ ബ്രാന്‍ഡഡ് പ്രൊഡക്ടുകള്‍ക്ക് ആരംഭവിലതന്നെ ഡിവിഡി ഉള്‍പ്പടെ 10,000 രൂപയ്ക്കടുത്താണ്. സൗണ്ട് ഔട്ട്പുട്ട് അനുസരിച്ച് ഏകദേശം അരലക്ഷം രൂപവരെ വിലവരുന്ന ഹോം തിയേറ്ററുകള്‍ ലഭിക്കും.

ബോക്‌സ് പാക്കേജ്

ഹോം തിയേറ്ററിനുള്ള ടിവി, സ്പീക്കറുകള്‍, മറ്റ് സംവിധാനങ്ങള്‍ എന്നിവയൊക്കെ പ്രത്യേകം വാങ്ങി വീട്ടില്‍ തിയേറ്റര്‍ ഒരുക്കുക അത്ര എളുപ്പമല്ല. അതിനാല്‍ സാധാരണക്കാരന് ഏറ്റവും നല്ലത് ഹോം തിയേറ്റര്‍ ഇന്‍ ബോക്‌സ് പാക്കേജ് രീതിയാണ്. ബോക്‌സിനുള്ളില്‍ ഹോം തിയേറ്ററിനു വേണ്ടതെല്ലാം ഉണ്ടാകുമെന്നതാണ് പ്രത്യേകത. പല പ്രമുഖ ടിവി കമ്പനികളും ഇങ്ങനെയുള്ള ഹോം തിയേറ്റര്‍ ബോക്‌സ് പാക്കേജ് നല്‍കുന്നുണ്ട്.

15,000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെ വിലയുള്ള ഹോം തിയേറ്റര്‍ ബോക്‌സ് പാക്കേജ് ലഭ്യമാണ്. ഇതിന്റെ ഒരു പ്രധാന പ്രശ്‌നം പിന്നീട് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയില്ല എന്നതാണ്.

വീട്ടില്‍ ഒരു മുറിയോ ഒരു പ്രത്യേകയിടമോ ഇതിനായി തിരഞ്ഞെടുക്കണം. എന്നിട്ട് ശബ്ദ ദൃശ്യ വിസ്മയത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയേ വേണ്ടൂ. ഇത്തരം ആവശ്യക്കാരെ സഹായിക്കാന്‍ ഹോം തിയേറ്റര്‍ പാക്കേജ് സ്‌കീമുകള്‍ നിരവധിയുണ്ട്.

റെക്ടാംഗിള്‍ ടി.വി വേണം

ഹോം തിയേറ്ററില്‍ സാധാരണ നാം ഉപയോഗിക്കുന്ന ടിവിയുടെ ആകൃതി യോജിക്കില്ല. അത് ചതുര രൂപത്തിലുള്ളതാണ്. കുറഞ്ഞത് 16:9 നിരക്കില്‍ ദീര്‍ഘചതുരാകൃതിയിലുള്ള ടിവി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. എല്‍.സി.ഡി. ടിവിയാണ് ഇതിന് യോജിച്ചത്.

മുറി ഹോം തിയേറ്ററായി മാറ്റുമ്പോള്‍

നിലവിലുള്ള ഒരു മുറി ഹോം തിയേറ്ററായി മാറ്റാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

മുറിയുടെ മധ്യഭാഗത്തായി ഇരിപ്പിടം സജ്ജീകരിക്കുക. ഭിത്തിയോട് ചേര്‍ന്നിരുന്നാല്‍ സറൗണ്ട് സൗണ്ടിന്റെ മെച്ചം കിട്ടില്ല. വലിയ ജനാലകള്‍ മുറിക്ക് ആവശ്യമാണ്. പ്രതിധ്വനിയുടെ തോത് കുറയ്ക്കാന്‍ വേണ്ടിയാണിത്. നിലത്ത് കാര്‍പ്പറ്റ് വിരിക്കുന്നതും ശബ്ദം സുഖകമാക്കും.

പ്രധാന സ്പീക്കറുകളില്‍ നിന്നുള്ള ശബ്ദം മുറിയുടെ നീളം കൂടിയ ഭാഗത്തേക്ക് (ഘലിഴവേ) ഒഴുകുന്ന രീതിയിലാകണം. മുറിയുടെ വീതിയുള്ള (ണശറവേ) ഭാഗത്തേക്ക് ശബ്ദം ഒഴുകിയാല്‍ ഗുണം കിട്ടില്ല.

സറൗണ്ട് സൗണ്ടിന്റെ മെച്ചം കിട്ടാനായി സ്പീക്കറുകള്‍ തറയില്‍ സ്റ്റാന്‍ഡൊരുക്കി വെക്കുക. അവ ഓരോന്നും കൃത്യമായ അകലത്തിലും വെക്കുക.

സ്റ്റാന്‍ഡുകള്‍ വെക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭിത്തിയില്‍ ഘടിപ്പിക്കാം. ഇല്ലെങ്കില്‍ സീലിങ്ങിലേക്കു മാറ്റുകയും ചെയ്യാം.

ഭിത്തിയിലോ സീലിങ്ങിലോ സ്പീക്കറുകള്‍ വെക്കുമ്പോള്‍ കൃത്യമായ അകലം, സ്ഥാനങ്ങള്‍ എന്നിവ ഒരു വിദഗ്ധനോട് ചര്‍ച്ച ചെയ്ത് നിശ്ചയിക്കുക.

പുറകിലെയും വശങ്ങളിലെയും സ്പീക്കറുകളുടെ മുഖം ശരിയായ ആംഗിളിലായിരിക്കണം. എങ്കിലേ കാതുകളിലേക്കുള്ള ശബ്ദവിന്യാസം ശരിയാകൂ. വീടു പണിയുമ്പോള്‍ ഹോം തിയേറ്ററിനുള്ള സ്ഥലം കണ്ടുപിടിച്ച് അവിടത്തെ ഭിത്തിയില്‍ എല്‍.സി.ഡി., പ്ലാസ്മ ടിവി തൂക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും നിശ്ചിത അകലത്തില്‍ ഇരിക്കാനുള്ള ഇടം തയ്യാറാക്കുകയും ചെയ്യാം.



ഭിത്തിയില്‍ തൂക്കിയിടാം

എത്രയും വലിയ ടിവിയാകുന്നുവോ അത്രയും മികച്ച 'തിയേറ്റര്‍ അനുഭവം' വീട്ടിലും കിട്ടും. നല്ല ഹോം തിയേറ്റര്‍ സൗകര്യമാണെങ്കില്‍ ഇരിക്കുന്ന രീതിക്കും പ്രാധാന്യമുണ്ട്. ടിവി സ്‌ക്രീനിന്റെ വലിപ്പത്തിന്റെ മൂന്നിരട്ടി ദൂരത്തില്‍ വേണം ഇരിക്കാന്‍. ഉദാഹരണത്തിന് 40 ഇഞ്ച് ടിവിയാണെങ്കില്‍ 120 ഇഞ്ച് അകലത്തില്‍ ഇരുന്നുവേണം സിനിമ കാണാന്‍.

ശബ്ദവിന്യാസം

ഹോം തിയേറ്ററിന്റെ പകുതി ഗുണവും ശബ്ദ വിന്യാസത്തിലാണിരിക്കുന്നത്. ഇതിന് ഏറ്റവും മികച്ച സ്പീക്കറുകള്‍ റൂമില്‍ ഏറ്റവും യോജിച്ച സ്ഥലങ്ങളില്‍ സ്ഥാപിക്കുകയാണ് വേണ്ടത്.

ആറ് സ്പീക്കറുകളെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണം. കൂടുതലായാല്‍ അത്രയും നന്ന്. സെന്റര്‍ സ്പീക്കര്‍, ലെഫ്റ്റ്, റൈറ്റ് സ്പീക്കറുകള്‍ എന്നിങ്ങനെ ഇവയെ തരം തിരിച്ചുവേണം വെക്കാന്‍. സബ് വൂഫര്‍, ബാസ് തുടങ്ങിയ ശബ്ദത്തിന്റെ ഏതു തലവും കാതുകളിലെത്തിക്കാനുള്ള ശക്തി സ്പീക്കറിനുണ്ടാകണം. ഇരിക്കുന്ന ഒരു വ്യക്തിയുടെ കാതുകളുടെ ഉയരത്തില്‍ സ്പീക്കറുകള്‍ ചുറ്റിനും ഘടിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. അല്പം മുകളിലോട്ടായാലും താഴോട്ട് പോകാതെ ശ്രദ്ധിക്കണം.

ഫ്രണ്ട് സ്പീക്കറുകള്‍ ടിവിയുടെ അടുത്തായി വെക്കുക. രണ്ടെണ്ണം പുറകില്‍, രണ്ടു വശങ്ങളിലായി ഘടിപ്പിക്കണം. ഈ രണ്ടെണ്ണം ടിവി കാണാന്‍ ഇരിക്കുന്ന വ്യക്തിയുടെ കാതുകളുടെ ഉയരത്തെക്കാള്‍ അല്പം മുകളിലായിരിക്കണം. സ്പീക്കറുകള്‍ സീലിങ്ങിലും ഭിത്തിയിലും ഒളിച്ചുവെക്കുന്ന രീതി ഹോം തിയേറ്ററില്‍ ചേരില്ല. പ്രത്യേക സംവിധാനത്തില്‍ സ്പീക്കര്‍ ഭിത്തിയില്‍ ഘടിപ്പിക്കുന്നതാണ് ഉത്തമം.

വീട്ടിലൊരു തിയേറ്റര്‍

ഹോം തിയേറ്റര്‍ സെറ്റു ചെയ്യുമ്പോള്‍ സ്‌ക്രീന്‍, ഹോം തിയേറ്റര്‍ ആക്‌സസറീസുകള്‍ ഇവയൊക്കെ സാങ്കേതിക മികവോടെ വേണം ചെയ്യാന്‍. ഹോം തിയേറ്ററിലെ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ സുഖപ്രദമായ രീതിയില്‍, റിലാക്‌സേഷന്‍ നല്‍കും വിധം ഉള്ളവ തിരഞ്ഞെടുക്കുക. മുറിയുടെ വലുപ്പത്തിനനുസരിച്ചായിരിക്കും ക്രമീകരണങ്ങള്‍ നടത്തുക. അല്പം നീളമുള്ള മുറി തന്നെ ഹോം തിയേറ്ററിനായി ഒരുക്കുക. റീക്ലെയ്‌നിങ് സോഫ, ഫുട്ട്‌സ്‌ററാന്‍ഡ് എന്നിവ ഫര്‍ണിച്ചറായി ഉപയോഗിക്കാം. സ്റ്റെപ്പുകള്‍ ഇരിപ്പിടങ്ങള്‍ക്കു പകരം ഉപയോഗിക്കാറുണ്ടെങ്കിലും വീടുകളില്‍ ഇതിന്റെ ആവശ്യമില്ല. കാരണം വളരെ കുറച്ചംഗങ്ങള്‍ മാത്രമാണ് വീടുകളില്‍ ഉണ്ടാവുക എന്നതു തന്നെ. കൂടുതല്‍ ആളുകളുള്ള സ്ഥലങ്ങളില്‍ മതിയാവും സ്റ്റെപ്പിന്റെ ഉപയോഗം.

ഹോം തിയേറ്റര്‍ ഫര്‍ണിഷിങ് ചെയ്യുമ്പോള്‍ അല്പം കളര്‍ഫുള്‍ ആയ സാമഗ്രികള്‍തന്നെ തിരഞ്ഞെടുക്കുക. കര്‍ട്ടനുകള്‍ക്കു പകരം വുഡന്‍, ഹെറിറ്റേജ് ബ്ലൈന്‍ഡുകളും നന്നായിരിക്കും. കര്‍ട്ടന്‍ ഏതു വേണമെങ്കിലും ഉപയോഗിക്കാം. എന്നാല്‍ അവയ്ക്ക് ബ്ലാക്ക് ഔട്ട് കൂടി ഉണ്ടായിരിക്കണം. ഇതിന് റോളര്‍ ബ്ലൈന്‍ഡുകള്‍ ഉചിതമായിരിക്കും. കളര്‍, ബ്ലാക്ക് ഇഫക്റ്റുകള്‍ ആവശ്യമുള്ളപ്പോള്‍ ഇത് ഉപകാരപ്രദമാകും.

Leave a Reply