Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

സൂക്ഷിക്കുക; ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ നിങ്ങളുടെ തനിനിറം വെളിവാക്കും



ഗള്‍ഫില്‍ തനിക്ക് ജോലിയൊന്നും തരമാകാത്തതിനെ കുറിച്ച് 'അറബിക്കഥ'യില്‍ ശ്രീനിവാസന് സുരാജ് വെഞ്ഞാറമ്മൂട് നല്‍കുന്ന വിശദീകരണമുണ്ടല്ലോ. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ തങ്ങള്‍.........എത്രയൊക്കെ ഭവ്യത മുഖത്ത് വരുത്തിയാലും, രണ്ടാമത്തെ ചോദ്യത്തിന് ഉള്ളലുള്ള ഫ്രാഡുകള് മുഴുവന്‍ പുറത്തുവരുമെന്ന്. ഫെയ്‌സ്ബുക്കില്‍ കയറി മേയുമ്പോഴും ചിലരുടെ കാര്യം ഇങ്ങനെയാണ്. എത്രയൊക്കെ മാന്യത നടിച്ചാലും 'ഉള്ളലുള്ള ഫ്രാഡുകള്' അറിയാതെ പുറത്തുവരും. 

ഇത് വെറുതെ പറയുന്നതല്ല. ഒരാളുടെ തനിനിറം മനസിലാക്കാന്‍ അയാളുടെ ഫെയ്‌സ്ബുക്ക് 'ലൈക്കുകള്‍' (Facebook likes) വിശകലനം ചെയ്താല്‍ മതിയെന്ന് കണ്ടെത്തിയിരിക്കുന്നത് കേംബ്രിഡ്ജ് ഗവേഷകരാണ് ! 

എത്രയൊക്കെ മാന്യത നടിച്ചാലും ഫെയ്‌സ്ബുക്കിലെ നിങ്ങളുടെ 'ലൈക്കുകള്‍' നിങ്ങളെ ഒറ്റുകൊടുക്കാന്‍ സാധ്യതയുണ്ടെന്ന്,'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 

ലൈംഗീകതാത്പര്യങ്ങള്‍, മതപരവും ജാതിപരവുമായ ചായ്‌വുകള്‍, രാഷ്ട്രീയനിലപാടുകള്‍ തുടങ്ങി ഒരാളുടെ വ്യക്തിപരമായ 'ചായ്‌വുകളും' 'താത്പര്യങ്ങളും' മനസിലാക്കാന്‍ ഫെയ്‌സ്ബുക്ക് 'ലൈക്കുകള്‍' സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഒരു പ്രത്യേക ആല്‍ഗരിതം ഉപയോഗിച്ചായിരുന്നു പഠനം. 

ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ക്ക് ശരിക്കുമൊരു അപകട മുന്നറിയിപ്പാണ് ഈ പഠനമെന്ന് വിലയിരുത്തപ്പെടുന്നു. 

58,000 സന്നദ്ധപ്രവര്‍ത്തകരാണ് കേംബ്രിഡ്ജ് സംഘത്തിന്റെ പഠനത്തില്‍ സഹകരിച്ചത്. അത്രയും പേരുടെ ഫെയ്‌സ്ബുക്ക് 'ലൈക്കുകള്‍'ക്കൊപ്പം, അവരുടെ വ്യക്തിത്വ സവിശേഷതകളും ഗവേഷകര്‍ പഠിച്ചു. ആല്‍ഗരിതമുപയോഗിച്ച് ഫെയ്‌സ്ബുക്ക് 'ലൈക്കുകളു'ടെ സ്വഭാവം പരിശോധിച്ചപ്പോള്‍, അത് മിക്കവരുടെയും വ്യക്തിത്വ സവിശേഷതകളുടെ പ്രതിഫലനം തന്നെയാണെന്ന് കണ്ടു.

ലൈംഗീക താത്പര്യങ്ങളുടെ കാര്യത്തില്‍ 88 ശതമാനം ശരിയായിരുന്നു ഫെയ്‌സ്ബുക്ക് 'ലെക്കുകള്‍' നല്‍കിയ ഉത്തരം. വംശീയതയുടെ കാര്യത്തില്‍ 95 ശതമാനവും, രാഷ്ട്രീയ ചായ്‌വിന്റെ കാര്യത്തില്‍ 85 ശതമാനവും ശരിയായിരുന്നു. മതപരമായ താത്പര്യത്തില്‍ 82 ശതമാനം ശരിയായ ഫലം ഫെയ്‌സ്ബുക്ക് 'ലൈക്കുകളു'ടെ പഠനം നല്‍കി. 

പബ്ലിക്കായി സൃഷ്ടിക്കപ്പെടുന്ന ഡിജിറ്റല്‍ പ്രൊഫൈലുകള്‍ സ്വകാര്യതയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. 'ഫെയ്‌സ്ബുക്ക് എനിക്ക് പുസ്തകങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതും, പ്രസക്തമായ പോസ്റ്റുകള്‍ ന്യൂസ്ഫീഡിനായി തിരഞ്ഞെടുക്കുന്നതുമൊക്കെ ശ്ലാഘിക്കപ്പെടേണ്ട സംഗതി തന്നെയാണ്. എന്നാല്‍, അതേ ഡേറ്റയും സാങ്കേതികവിദ്യയും തന്നെ എന്റെ രാഷ്ട്രീയ ചായ്‌വും ലൈംഗീക താത്പര്യങ്ങളും വെളിപ്പെടുത്തുകയും, എന്റെ ജീവന് പോലും ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം വേണമെങ്കില്‍ ഉണ്ടായേക്കാം' - പഠനത്തില്‍ പങ്കാളിയായ മൈക്കല്‍ കോസിന്‍സ്‌കി പറഞ്ഞു.

'ലൈക്കുകളു'ടെ സ്വാഭാവം വെച്ച് സ്വാകാര്യത ലംഘിക്കപ്പെടുന്നത് തടയാന്‍ ചില ലളിതമായ നടപടികള്‍ യൂസര്‍മാര്‍ക്ക് കൈക്കൊള്ളാം. ഫെയ്‌സ്ബുക്ക് 'ലൈക്കുകള്‍' ഡിഫോള്‍ട്ട് ആയി തന്നെ ആര്‍ക്കും കാണാവുന്ന തരത്തിലുള്ളതാണ്. എന്നാല്‍, 'ലൈക്കുകള്‍' പരസ്യപ്പെടുത്താന്‍ ഫെയ്‌സ്ബുക്ക് ആരെയും നിര്‍ബന്ധിക്കുന്നില്ല. സ്വകാര്യതാ ക്രമീകരണങ്ങളിലെത്തി 'ലൈക്കുകള്‍' പബ്ലിക്ക് ആയി കാട്ടുന്നത് തടയാന്‍ കഴിയും.

Leave a Reply